
കൊച്ചി: കൊച്ചിയിൽ വന്‍ മയക്കുമരുന്ന് വേട്ട. പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് കൊക്കൈയ്ൻ അടക്കമുള്ള ലഹരിമരുന്നുമായി വമ്പൻമാർ പിടിയിൽ. ഡോക്ടറും അഭിഭാഷകനും ഇവന്റ്മാനേജ്മെന്റ് ഉടമയും അടക്കമുള്ള യുവതി യുവാക്കളാണ് കസ്റ്റഡിയിലായത്. തിരുവനന്തപുരം ശംഖുമുഖം സ്വദേശി ഷാജി ഫെർണാഡോ എന്ന ഷോൺ ആണ് സംഘത്തിലെ മുഖ്യകണ്ണി.
കലൂർ സ്വദേശിയും അഭിഭാഷകനുമായ രോഹിത് നായർ, കലൂർ സ്വദേശിയും റെസ്റ്റോറൻ്റ് ഉടമയുമായ ഓസ്റ്റിൻ ജോസ്, കെമിക്കൽ ട്രീറ്റ്മെൻ്റ് ബിസ്‌നസുക്കാരനായ ജിനോ മുരളി, ആലപ്പുഴ സ്വദേശിയും ന്യൂട്രീഷനുമായ അക്ബർ ഷാ, പന്തളം സ്വദേശിനിയും ദന്ത ഡോക്ടറുമായ ബെൻസി റാവൂത്തർ, ഫിസിയോതെറാപ്പിസ്റ്റ് സെയ്‌തലി ഫാത്തിമ, കണ്ണൂർ സ്വദേശിനിയും ഏവിയേഷൻ വിദ്യാർത്ഥിനിയുമായ അമൽ റൗഫ് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും ഹൈബ്രിഡ് കഞ്ചാവ്, കൊക്കൈയ്ന്‍, മെത്താഫിറ്റമിൻ അടക്കമുള്ള ലഹരി വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു. ഈവൻ മാനേജ്മെന്റ് ഉടമയായ ഷോൺ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണെന്ന് പൊലീസ് പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam