ഗോവയിൽ നിന്നും ലഹരികടത്ത്: എട്ടംഗ സംഘം കഴക്കൂട്ടത്ത് പിടിയില്‍

Published : Jan 03, 2023, 04:39 PM IST
ഗോവയിൽ നിന്നും ലഹരികടത്ത്: എട്ടംഗ സംഘം കഴക്കൂട്ടത്ത് പിടിയില്‍

Synopsis

എംഡിഎംഎയും, എൽഎസ്‍ഡി സ്റ്റാമ്പുമായി ഗോവയിൽ നിന്നും സംഘമെത്തുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ഡാൻസാഫ് സംഘം ഇവരെ പിന്തുടർന്നത്.   

തിരുവനന്തപുരം: കഴക്കൂട്ടത്ത് ലഹരി കടത്ത് സംഘത്തിലെ എട്ടുപേർ പിടിയിൽ. ഗോവയിൽ നിന്നും ലഹരിയുമായെത്തിയവരാണ് പിടിയിലായത്. എംഡിഎംഎയും, എൽഎസ്‍ഡി സ്റ്റാമ്പുമായി ഗോവയിൽ നിന്നും സംഘമെത്തുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ഡാൻസാഫ് സംഘം ഇവരെ പിന്തുടർന്നത്. 

കഴക്കൂട്ടത്ത് വച്ച് ഇവർ സഞ്ചരിച്ചിരുന്ന രണ്ട് വാഹനം തടഞ്ഞു. വാഹനത്തിനുള്ളിൽ  നിന്നുമാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്. പുതുവത്സാരാഘോഷത്തിന് ശേഷം  ഗോവയിൽ നിന്നും കൊണ്ടുവന്ന ലഹരിവസ്തുക്കള്‍ ഇവർ പല സ്ഥലങ്ങളിൽ വിൽപ്പന നടത്തി വരുകയായിരുന്നു. കൊലക്കേസിൽ പ്രതിയായ ദിപു ദത്ത്, ശ്രീജിത്ത്, ആദർശ്, രജ്ഞിത്ത്, വിഷ്ണു, ശ്യാംകുമാർ, സുബാഷ്, അരുണ്‍ എന്നിവരാണ് പിടിയിലായത്. കഴക്കൂട്ടം പൊലീസിന്‍റെ സഹായത്തോടെയാണ് ഇവരെ പ്രത്യേക സംഘം പിടികൂടിയത്.

PREV
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു