പാലായില്‍ റംബൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുളള കുഞ്ഞ് മരിച്ചു

Published : Aug 25, 2024, 10:40 PM IST
പാലായില്‍ റംബൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുളള കുഞ്ഞ് മരിച്ചു

Synopsis

ശ്വാസ തടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

കോട്ടയം: കോട്ടയം ജില്ലയിലെ പാലായിൽ റംബൂട്ടാൻ പഴത്തിന്റെ കുരു തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലാ മീനച്ചിൽ സുനിൽ ലാൽ - ശാലിനി ദമ്പതികളുടെ മകൻ ബദരീനാഥാണ് മരിച്ചത്. നിലത്ത് കിടന്നിരുന്ന റംബൂട്ടാന്റെ കുരു കുഞ്ഞെടുത്ത് താനേ വിഴുങ്ങുകയായിരുന്നു. കുരു തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് ശ്വാസ തടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. മരണം സംഭവിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആളില്ല, ആരവമില്ല, ഒറ്റയ്ക്കൊരു സ്ഥാനാർഥി; കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വോട്ടഭ്യർഥിച്ച് 'ചെകുത്താൻ' അജു
തലസ്ഥാനത്ത് നിന്ന് 25 പവൻ സ്വർണം മോഷ്ടിച്ച് ഇടുക്കിയിലേക്ക് മുങ്ങി, പ്രതി പിടിയിൽ