തൃശൂരിൽ എട്ടുപേരെ തെരുവുനായ കടിച്ചു; പരിക്കേറ്റവരിൽ കുട്ടികളും, നായയെ നാട്ടുകാർ തല്ലിക്കൊന്നു

Published : May 16, 2023, 12:57 PM IST
തൃശൂരിൽ എട്ടുപേരെ തെരുവുനായ കടിച്ചു; പരിക്കേറ്റവരിൽ കുട്ടികളും, നായയെ നാട്ടുകാർ തല്ലിക്കൊന്നു

Synopsis

പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു

തൃശൂർ: തൃശൂർ അവണിശ്ശേരിയിൽ എട്ടുപേരെ തെരുവ് നായ കടിച്ചു. പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു. ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവ് നായയെ നാട്ടുകാർ തല്ലിക്കൊന്നു.

തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂരിൽ തെരുവ് നായകളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയിലാണ് പട്ടള നിവാസികൾ. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ വീട്ടിൽ വളർത്തിയിരുന്ന ഏഴ് ആടുകൾ ചത്തത് കഴിഞ്ഞ ദിവസമാണ്. പട്ടള നിസ മൻസിലിൽ ഹൈറുന്നിസയുടെ വീട്ടിൽ വളർത്തിയിരുന്ന ആടുകളെയാണ് തെരുവ് നായ്ക്കൂട്ടം കടിച്ചു കൊന്നത്. ചൊവ്വാഴ്ച പുലർച്ച ശബ്ദം കേട്ട് ഇറങ്ങി നോക്കിയപ്പോൾ നായ്ക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. തെരുവുനായ്ക്കൾ ഒരു ആടിനെ നേരത്തേ കൊന്നിരുന്നു.

എല്ലാ ആടുകളെയും നായ്ക്കൾ കൊന്നതോടെ ആട് വളർത്തി ഉപജീവനം കണ്ടെത്തുന്ന കുടുംബം പ്രതിസന്ധിയിലായി. സമീപത്തെ വീടുകളിൽനിന്ന് 35 ഓളം കോഴികളെ തെരുവുനായ്ക്കൾ കൊന്നിട്ടുണ്ട്. മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണ്. കുട്ടികൾ തെരുവുനായ്ക്കളെ ഭയന്ന് പുറത്തിറങ്ങാന്‍ ഭയക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്.

ഇരുചക്ര വാഹനങ്ങൾക്ക് പിന്നാലെ നായ്ക്കൾ ഓടി ഭീതി പരത്തുന്നതും അപകടമുണ്ടാക്കുന്നതും ഈ മേഖലയില്‍ പതിവാണ്. നിരവധി സ്ത്രീകൾക്ക് ഇരുചക്ര വാഹനത്തിൽനിന്ന് വീണു പരിക്കേറ്റിട്ടുണ്ട്. നിലവില്‍ തെരുവുനായ ആക്രമണം ഉണ്ടായ സ്ഥലം ജനപ്രതിനിധികളും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു.

നായ കടിച്ചു, ആശുപത്രിയിൽ ഇൻജക്ഷൻ എടുത്ത് മടങ്ങവെ അപ്രതീക്ഷിത ദുരന്തം; യുവാവിന് ദാരുണാന്ത്യം

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്