ഇടുക്കിയിൽ വൃദ്ധ ദമ്പതികൾ കുത്തേറ്റ് മരിച്ചു; മകനെ തിരഞ്ഞ് പൊലീസ്

Published : Dec 20, 2023, 03:08 PM ISTUpdated : Dec 20, 2023, 03:22 PM IST
ഇടുക്കിയിൽ വൃദ്ധ ദമ്പതികൾ കുത്തേറ്റ് മരിച്ചു; മകനെ തിരഞ്ഞ് പൊലീസ്

Synopsis

കുത്തേറ്റ തങ്കമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.  അതേസമയം, സംഭവത്തിൽ ഇവരുടെ മകനെ പൊലീസ് തിരയുകയാണ്.   

ഇടുക്കി: ഇടുക്കി മൂലമറ്റം ചേറാടിയിൽ വൃദ്ധ ദമ്പതികൾ കുത്തേറ്റ് മരിച്ചു. കീലിയാനിക്കൽ കുമാര(70)നും ഭാര്യ തങ്കമ്മയുമാണ് മരിച്ചത്. വീട്ടിൽ വെച്ചാണ് ദമ്പതികൾക്ക് കുത്തേറ്റത്. കുമാരൻ അവിടെ വെച്ച് തന്നെ മരിച്ചു. കുത്തേറ്റ തങ്കമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, സംഭവത്തിൽ ഇവരുടെ മകനെ പൊലീസ് തിരയുകയാണ്. എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് പൊലീസ്  അന്വേഷണം നടത്തിവരികയാണ്. അയൽവാസികളിൽ നിന്നും നാട്ടുകാരിൽ നിന്നും പൊലീസ് മൊഴിയെടുത്തു. കുമാരൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

ഒറ്റ ദിവസം 5893 കോണ്ടം ഓർഡർ, കൂടുതൽ വിൽപ്പന നടന്ന മാസം, കൂടെ വാങ്ങിയത് സവാള!; കണക്കുമായി ഇൻസ്റ്റമാർട്ട്...

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്