വയോധികനെ ആക്രമിച്ച് മോഷണം; പ്രതിയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരം

Published : Nov 18, 2026, 10:47 PM IST
arrest

Synopsis

കൊല്ലത്ത് വയോധികനെ ആക്രമിച്ച് മാല കവർന്ന കേസിലെ രണ്ടാം പ്രതിയായ ജിനേഷ് പോലീസ് പിടിയിലായി.

കൊല്ലം : വയോധികനെ ആക്രമിച്ച് മാല കവർന്ന കേസിൽ പ്രതി പിടിയിൽ. കേസിലെ രണ്ടാം പ്രതിയായ തഴുത്തല വില്ലേജിൽ കണ്ണനല്ലൂർ നോർത്ത് മൈലക്കാട് ജയേഷ് ഭവനത്തിൽ (മുകുളുവിള വീട്) ജിനേഷ് (26) ആണ് കുണ്ടറ പോലീസ് പിടികൂടിയത്. സ്ഥിരം കുറ്റവാളിയാണിയാൾ എന്നും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പോലീസ് പറയുന്നു. ഇരവിപുരം, കൊട്ടാരക്കര, കൊല്ലം വെസ്റ്റ്, കൊട്ടിയം, കല്ലമ്പലം, പാരിപ്പള്ളി, ചാത്തന്നൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ പോക്സോ (POCSO), മോഷണം ഉൾപ്പെടെയുള്ള നിരവധി കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. ​കുണ്ടറ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സുനുകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രിയ, ദീപു പിള്ള, അരുൺ ചന്ദ്രൻ, എ.എസ്.ഐ അനിൽ, ഡ്രൈവർ എ.എസ്.ഐ ഷിന്റോ, സി.പി.ഒമാരായ അൻവർ, ശ്രീജിത്ത്, ശരണ്യ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ
ഗുണ്ടകളായ കാപ്പ പ്രതികളോട് ബന്ധം; ഇടത് അനുകൂല പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു