തൃശൂരിൽ വയോധികനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു; പ്രതി കസ്റ്റഡിയിൽ

Published : Jun 25, 2025, 02:12 AM IST
thrissur death

Synopsis

ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂർ സെന്ററിൽ വെച്ച് വയോധികനെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തി. 

തൃശൂർ: ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂർ സെന്ററിൽ വയോധികനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു. ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. അരിപ്പാലം ചീനക്കുഴി സ്വദേശി കളത്തനാട്ടിൽ രാജു പിള്ളയാണ് (65) മരിച്ചത്. വെള്ളാങ്കല്ലൂർ സെന്ററിൽ തന്നെയുള്ള ഹോട്ടലിന് സമീപം വെച്ച് മാനസിക വിഭ്രാന്തിയുള്ള ആളാണ് രാജു പിള്ളയെ കല്ലു കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയത്.

ഉടൻ തന്നെ രാജുപിള്ളയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാബുവിനെ ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്വാളിസിന്റെ എൻജിൻ ഭാ​ഗത്ത് നിന്ന് തീ, കുടുംബാംഗങ്ങൾ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി, കാർ പൂർണമായി കത്തിനശിച്ചു
ഇഷ്ട സ്ഥലം ​ഗോവ, ഇഷ്ട വിനോദം ചൂതുകളി, പിന്നെ ആർഭാട ജീവിതം; പണം കണ്ടെത്താനായി വീടുകൾ തോറും മോഷണം, 45കാരൻ പിടിയിൽ