പാലക്കാട് ക്ഷേത്രക്കുളത്തില്‍ വീണ് വയോധികന്‍ മരിച്ചു

Published : Mar 17, 2025, 11:07 AM IST
പാലക്കാട് ക്ഷേത്രക്കുളത്തില്‍ വീണ് വയോധികന്‍ മരിച്ചു

Synopsis

കുളക്കടവില്‍ നിന്ന് തോര്‍ത്തും സോപ്പും കണ്ടെടുത്തതോടെ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു.

പാലക്കാട്: ശ്രീകൃഷ്ണപുരം കുലിക്കിലിയാട് അയ്യപ്പൻകാവിലെ ക്ഷേത്രക്കുളത്തില്‍ വീണ് വയോധികന്‍ മരിച്ചു. ക്ഷേത്രത്തിനടുത്തു തന്നെ താമസിക്കുന്ന പൊരുപ്പത്ത് ശിവദാസൻ (60) ആണ് കുളത്തിൽ വീണു മരിച്ചത്. രാവിലെ 7 മണിയോടെ കുളത്തില്‍ കുളിക്കാനായി പോയ ശിവദാസന്‍ ഏറെ നേരമായും തിരിച്ചു വരാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചു പോകുകയായിരുന്നു. കുളക്കടവില്‍ നിന്ന് തോര്‍ത്തും സോപ്പും കണ്ടെടുത്തതോടെ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു.

പിന്നീട് നടത്തിയ തെരച്ചിലിൽ ആണ് കുളത്തിനടിയിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. നിലവിൽ മൃതദേഹം പ്രാരംഭ ഘട്ട പരിശോധനയ്ക്കായി മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണ്. ഇനി മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടു പോകുമെന്ന് പൊലീസ് അറിയിച്ചു. 

പുലർച്ചെ 3.30യ്ക്ക് വീടിന്റെ വാതിലിൽ മുട്ടി, വാതിൽ തുറന്ന വയോധികനെയും ചെറുമകളെയും ആക്രമിച്ചു; പ്രതി അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം