വീട്ടുമുറ്റത്തെ 25 അടി താഴ്ചയുള്ള കിണറിൽ വീണ് വയോധികന് ദാരുണാന്ത്യം

Published : May 14, 2025, 11:18 PM IST
വീട്ടുമുറ്റത്തെ 25 അടി താഴ്ചയുള്ള കിണറിൽ വീണ് വയോധികന് ദാരുണാന്ത്യം

Synopsis

അശമന്നൂർ ചെറുകുന്നം വലിയപറമ്പിൽ വീട്ടിൽ ദിവാകരൻ (86) ആണ് മരിച്ചത്. 25 അടി താഴ്ചയുള്ള കിണറിലാണ് വീണത്.

കൊച്ചി: എറണാകുളത്ത് വയോധികൻ സ്വന്തം വീട്ടിലെ കിണറിൽ വീണ് മരിച്ചു. അശമന്നൂർ ചെറുകുന്നം വലിയപറമ്പിൽ വീട്ടിൽ ദിവാകരൻ (86) ആണ് മരിച്ചത്. 25 അടി താഴ്ചയുള്ള കിണറിലാണ് ഇദ്ദേഹം വീണത്. കിണറ്റില്‍ 12 അടിയോളം വെള്ളമുണ്ടായിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം. ഉടന്‍ തന്നെ പെരുമ്പാവൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ