വീട്ടുപറമ്പിലെ പന മുറിക്കുന്നതിനിടെ ദേഹത്ത് പതിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

Published : May 14, 2025, 10:45 PM IST
 വീട്ടുപറമ്പിലെ പന മുറിക്കുന്നതിനിടെ ദേഹത്ത് പതിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

Synopsis

തൊഴിലാളികള്‍ ചേര്‍ന്ന് പന മുറിക്കുന്നതിനിടെ അപ്രതീക്ഷിതമായി ബാലന്‍ നായരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഗൃഹനാഥന്‍ മരിച്ചു. വട്ടാങ്കണ്ടി ബാലന്‍ നായര്‍(75) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പതോടെ വീട്ടുപറമ്പിലെ പന മുറിക്കുന്നതിനിടെയായിരുന്നു സംഭവം. തൊഴിലാളികള്‍ ചേര്‍ന്ന് പന മുറിക്കുന്നതിനിടെ അപ്രതീക്ഷിതമായി ബാലന്‍ നായരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. അപകടമറിഞ്ഞ് എത്തിയ കൊയിലാണ്ടി അഗ്നിരക്ഷാ സേനയുടെ ആംബുലന്‍സില്‍ ഇദ്ദേഹത്തെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഗിരിജ. മക്കള്‍: ലജീഷ്, വിനീത് (കെഎസ്എഫ്ഇ), പരേതനായ വിവേക്. മരുമകള്‍: ശില്‍പ(ചീക്കിലോട്).

PREV
Read more Articles on
click me!

Recommended Stories

ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയെത്തി ആക്രമിച്ച് കുറുനരി; തല്ലിക്കൊന്ന് നാട്ടുകാർ
രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം