
തിരുവനന്തപുരം: കോവളം വെങ്ങാനൂർ വെണ്ണിയൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു. വെണ്ണിയൂർ നെല്ലിവിള മാവറത്തലമേലെ പുത്തൻവീട്ടിൽ വി സഹദേവൻ (76) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. വീടിനടുത്തുള്ള പുരയിടത്തിൽ വീണുകിടക്കുന്ന ഓലയും തേങ്ങയും പെറുക്കിയെടുക്കുന്നതിനിടയിൽ കടന്നൽക്കൂട്ടം സഹദേവനെ ആക്രമിക്കുകയായിരുന്നു.
ദേഹമാസകലം കുത്തിയതോടെ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട് വീട്ടിലെത്തിയ സഹദേവനെ വീട്ടുകാർ വെങ്ങാനൂരിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. എന്നാൽ, ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് മരണപ്പെടുകയായിരുന്നു. ഭാര്യ: എസ്. ശ്യാമള. മക്കൾ: എസ് സുധീഷ്, എസ് ഷിബു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam