
കൊല്ലം: ശബരിമല തീർത്ഥാടനം കഴിഞ്ഞ് കാറിൽ മടങ്ങിയ കുടുംബത്തെ ആക്രമിച്ച സംഘം പിടിയിൽ. കൊട്ടാരക്കര ചന്ദ്രവിലാസം വീട്ടിൽ ശരത് ചന്ദ്രൻ (39), പുലമൺ പള്ളി വടക്കേതിൽ വീട്ടിൽ ഷിബിൻ (22), തൃക്കണ്ണമംഗലം ഐക്യമത്ത് വീട്ടിൽ പ്രണവ് (30), ഐക്യമത്ത് വീട്ടിൽ പ്രവീൺ (34) എന്നിവരാണ് കൊട്ടാരക്കര പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ 19ന് രാത്രി 8:30 യോടെ തൃക്കണ്ണമംഗലത്ത് ആയിരുന്നു സംഭവം.
ശബരിമല സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിൽ കൊണ്ടിടിച്ച ശേഷം പ്രതികൾ നിർത്താതെ പോവുകയായിരുന്നു. ഇത് ചോദ്യം ചെയ്തതാണ് പ്രതികളെ ചൊടിപ്പിച്ചത്. തുടർന്ന് കാറിൽ ഉണ്ടായിരുന്ന വരെ മർദ്ദിക്കുകയായിരുന്നു പരാതിക്കാരിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചതായും പരാതിയുണ്ട്.
കൊട്ടാരക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായിഅന്വേഷണം നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.കൊട്ടാരക്കര സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ഗംഗാപ്രസാദിന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ ഹേമന്ത് മോഹൻ, എഫ്.ഐ. അഭിജിത്ത്, എഎസ്ഐ. അജു, സിവിൽ പോലീസ് ഓഫീസർമാരായ മനു കൃഷ്ണൻ, പ്രകാശ് കൃഷ്ണൻ, ബിപിൻ ഹെൻട്രി, ഉല്ലാസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam