മുഖം കഴുകുന്നതിനിടെ അബദ്ധത്തില്‍ ക്ഷേത്രക്കുളത്തില്‍ വീണ് വയോധികന്‍ മരിച്ചു

Published : Oct 19, 2024, 03:01 AM IST
മുഖം കഴുകുന്നതിനിടെ അബദ്ധത്തില്‍ ക്ഷേത്രക്കുളത്തില്‍ വീണ് വയോധികന്‍ മരിച്ചു

Synopsis

ബഹളം കേട്ടെത്തിയവര്‍ ചന്ദ്രനെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോഴിക്കോട്: ക്ഷേത്രക്കുളക്കടവില്‍ നിന്ന് മുഖം കഴുകുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീണ് വയോധികന്‍ മരിച്ചു. കൊയിലാണ്ടി ചെങ്ങോട്ട്കാവിലാണ് കഴിഞ്ഞ ദിവസം രാവിലെ എട്ടോടെ അപകടമുണ്ടായത്. പൊയില്‍ക്കാവ് മണന്തല ചന്ദ്രന്‍(69) ആണ് മരിച്ചത്. പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രത്തിലെ കുളത്തില്‍ മുഖം കഴുകുന്നതിനിടെ അബദ്ധത്തില്‍ വീണതെന്നാണ് ലഭിക്കുന്ന വിവരം.

ബഹളം കേട്ടെത്തിയവര്‍ ചന്ദ്രനെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യമാര്‍- പരേതയായ വിലാസിനി, അനിത. മക്കള്‍: നിഷാന്ത്, സ്മിത, നിഷ. മരുമക്കള്‍: രമ്യ, വിജിത്ത്, രഞ്ചിഷ്. സഹോദരങ്ങള്‍: ബാലന്‍, വിമല, ശിവദാസന്‍ വിശ്വനാഥന്‍, രഘുനാഥന്‍.
 

PREV
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ