ബസ് വെയിറ്റിങ് ഷെഡ്ഡിൽ ഒരാളിരുന്ന് ഉറക്കം, അടുത്തെത്തിയപ്പോൾ മരിച്ച നിലയിൽ; സംഭവം അഞ്ചുതെങ്ങ് ജങ്ഷനിൽ

Published : May 05, 2025, 07:23 AM IST
ബസ് വെയിറ്റിങ് ഷെഡ്ഡിൽ ഒരാളിരുന്ന് ഉറക്കം, അടുത്തെത്തിയപ്പോൾ മരിച്ച നിലയിൽ; സംഭവം അഞ്ചുതെങ്ങ് ജങ്ഷനിൽ

Synopsis

ആദ്യമെത്തിയവർ ഭദ്രൻ ഉറക്കത്തിലാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ അനക്കമില്ലെന്ന് കണ്ടതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തിരുവനന്തപുരം: ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻനട കേട്ടുപുര സ്വദേശി ഭദ്രൻ (66) നെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. അഞ്ചുതെങ്ങ് ജങ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെ  പ്രദേശവാസികളാണ് ഇയാളുടെ മൃതദേഹം കണ്ടത്.

ആദ്യമെത്തിയവർ ഭദ്രൻ ഉറക്കത്തിലാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ അനക്കമില്ലെന്ന് കണ്ടതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അഞ്ചുതെങ്ങ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വളരെക്കാലമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിസയിലായിരുന്നെന്നയാളാണെന്ന് ബന്ധുക്കൾ പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്