
മാനന്തവാടി: തിരുനെല്ലി പൊലീസ് സ്‌റ്റേഷന്‍ പരിധിയല്‍ വരുന്ന തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെ കര്‍ണാടകമദ്യവുമായി 59കാരന്‍ അറസ്റ്റിലായി. പനവല്ലി ഉന്നതിയിലെ ജോഗിയെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പനമരം സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് മോന്റെ നേതൃത്വത്തില്‍ ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ തോല്‍പ്പെട്ടിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ കര്‍ണാടക ഭാഗത്ത് നിന്നും വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ അളവില്‍ മദ്യം കടത്തുന്നതായി കണ്ടെത്തിയത്. 180 എം.എല്ലിന്റെ 30 പാക്കറ്റ് മദ്യമായിരുന്നു ജോഗിയുടെ കൈവശം ഉണ്ടായിരുന്നത്.