കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു, വനം വകുപ്പിനെതിരെ നാട്ടുകാര്‍

Published : Jul 30, 2026, 09:31 AM ISTUpdated : Jul 30, 2026, 09:34 AM IST
Wild Animal Attack

Synopsis

കൂട്ടമായെത്തുന്ന കാട്ടുപോത്തുകളെ ഓടിച്ചുവിടുക എന്നല്ലാതെ ശാശ്വത പരിഹാരത്തിന് വനംവകുപ്പ് ശ്രമിക്കുന്നില്ലെന്നും പറയുന്നു.

കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ 68കാരന് ദാരുണാന്ത്യം. കുളത്തൂപ്പുഴ ബീമാ മൻസിലിൽ ബഷീർ ആണ് മരിച്ചത്. രാവിലെ ടൗണിലേക്ക് പോകും വഴിയായിരുന്നു ആക്രമണം. വനംവകുപ്പ് ഉദ്യോഗസ്ഥർ ഇനിയും സ്ഥലത്തെത്താത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു. അപകടം നടന്ന് സമയം ഒരുപാടായിട്ടും ഉദ്യോ​ഗസ്ഥർ വന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ജില്ലയുടെ കിഴക്കൻ മേഖലയിൽ വന്യജീവികളുടെ ആക്രമണം കൂടുതലാണെന്ന് പറയുന്നു. ഈ പ്രദേശത്ത് കാട്ടുപോത്തുകളുടെയും പന്നികളുടെയും ശല്യം രൂക്ഷമാണ്. കൂട്ടമായെത്തുന്ന കാട്ടുപോത്തുകളെ ഓടിച്ചുവിടുക എന്നല്ലാതെ ശാശ്വത പരിഹാരത്തിന് വനംവകുപ്പ് ശ്രമിക്കുന്നില്ലെന്നും പറയുന്നു.

അതിനിടെ തിരുവനന്തപുരം പാലോട്- മൈലമൂട് റോഡിൽ കൂട്ടത്തോടെ കാട്ടുപോത്തുകളിറങ്ങി.  റോഡിന്റെ ഓരത്താണ് കാട്ടുപോത്തുകളെ കണ്ടത്. ഇന്നലെ രാത്രി വാഹനത്തിൽ പോയവരാണ് കണ്ടത്. സുമതി വളവ് കഴിഞ്ഞ ഭാഗത്താണ് കാട്ടുപോത്തിനെ കണ്ടത്. കുറച്ചു നാളുകൾക്കു മുമ്പ് പാണ്ടിയൻപാറ ഭാഗത്ത് ബൈക്ക് യാത്രക്കാരെ കാട്ടുപോത്ത് ആക്രമിച്ചിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഒന്ന് മിനുങ്ങാൻ എത്ര പാട് പെടണം',തൈക്കാട്ടുശ്ശേരി ബിവറേജ് ഔട്ട്‌ലെറ്റിന് മുന്നിൽ ഗുണ്ടാവിളയാട്ടം,പണം ആവശ്യപ്പെട്ട് വയോധികന് ക്രൂരമർദനം
കനത്ത മഴ; കോഴിക്കോട് ജില്ലയിലെ ഒരു പഞ്ചായത്തിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി