
കോട്ടയം:കോട്ടയം മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധിക മരിച്ചു. പുഞ്ചവയൽ പാക്കാനം സ്വദേശി 110 വയസുകാരി കുഞ്ഞിപ്പെണ്ണാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മകൾ തങ്കമ്മയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്കമ്മയുടെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് വീടിന്‍റെ മുറ്റത്ത് നിൽക്കുകയായിരുന്ന ഇവർക്ക് നേരെ കടന്നൽക്കൂട്ടം ഇളകിവന്ന് ആക്രമിക്കുകയായിരുന്നു. സമീപവാസികളായ മറ്റ് രണ്ട് പേർക്ക് കൂടി കടന്നൽകുത്തേറ്റിട്ടുണ്ട്.
പാതിരാറെയ്ഡ്: പ്രതിഷേധം തെരുവിലേക്ക്; എസ് പി ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്, സംഘർഷം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam