എറണാകുളത്ത് മധ്യവയസ്ക മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വീട്ടിലെ സോഫയിൽ ഇരിക്കുന്ന നിലയിൽ

Published : Feb 10, 2025, 03:43 PM IST
എറണാകുളത്ത് മധ്യവയസ്ക മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വീട്ടിലെ സോഫയിൽ ഇരിക്കുന്ന നിലയിൽ

Synopsis

എറണാകുളം വടക്കൻ പറവൂരിൽ മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കൻ പറവൂർ വാണിയകാട് സ്വദേശി നിമ്മി ചാക്കോയെയാണ് (54) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

എറണാകുളം: എറണാകുളം വടക്കൻ പറവൂരിൽ മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കൻ പറവൂർ വാണിയകാട് സ്വദേശി നിമ്മി ചാക്കോയെയാണ് (54) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.

വീട്ടിനുള്ളിലെ സോഫയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്നും പൊലീസ് പറഞ്ഞു. വീടിനുള്ളിൽ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയൽവാസികള്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. ഇന്ന് ഉച്ചയോടെയാണ് മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

2023 ചിത്രശലഭങ്ങൾ, അപൂർവ നേട്ടവുമായി വിജിത; ഏറ്റവും കൂടുതൽ ചിത്രശലഭങ്ങളുടെ ചിത്രം വെട്ടിയെടുത്ത് റെക്കോർ‍ഡ്


 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്