ഏറ്റവും കൂടുതൽ ചിത്രശലഭങ്ങളുടെ ചിത്രം വെട്ടിയെടുത്ത് ഗിന്നസ് റെക്കോര്‍ഡിട്ട് യുവതി. ആറു വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് കടലാസ് ചിത്രശലഭങ്ങളുടെ ഏറ്റവും വലിയ പ്രദര്‍ശനമെന്ന ഗിന്നസ് റെക്കോര്‍ഡ് എറണാകുളം സ്വദേശിനിയായ സൈക്കോളജിസ്റ്റ് വിജിത സ്വന്തം പേരിലാക്കിയത്

കൊച്ചി: ഏറ്റവും കൂടുതൽ ചിത്രശലഭങ്ങളുടെ ചിത്രം വെട്ടിയെടുത്ത് ഗിന്നസ് റെക്കോര്‍ഡിട്ട് യുവതി. എറണാകുളം സ്വദേശിനിയായ സൈക്കോളജിസ്റ്റ് വിജിതയാണ് അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. ആറു വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് കടലാസ് ചിത്രശലഭങ്ങളുടെ ഏറ്റവും വലിയ പ്രദര്‍ശനമെന്ന ഗിന്നസ് റെക്കോര്‍ഡ് വിജിത സ്വന്തം പേരിലാക്കിയത്. 2023ൽ 2023 ചിത്രങ്ങള്‍ ഇത്തരത്തിൽ വെട്ടിയെടുത്ത് പ്രദര്‍ശനത്തിനായി തയ്യാറാക്കുകയെന്ന ലക്ഷ്യമാണ് ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ വിജിത സാക്ഷാത്കരിച്ചത്. ഒഴിവു നേരത്തെ വിനോദവും ഹോബിയും ഒന്നും ചെറിയ കാര്യമല്ലെന്ന് തെളിയിക്കുകയാണ് വിജിതയുടെ ഈ ഗിന്നസ് നേട്ടം.

പ്രകൃതിയുടെ ചിത്രങ്ങള്‍ പകര്‍ത്താൻ ഒരുപാട് ഇഷ്ടമായിരുന്നുവെന്ന് വിജിത പറഞ്ഞു. ചിത്രശലഭങ്ങളെ വരച്ചെടുക്കാമെന്നാണ് ആദ്യം വിചാരിച്ചത്. പിന്നീടാണ് ചിത്രശലഭങ്ങളുടെ ഫോട്ടോയെടുത്ത് അത് തന്നെ വെട്ടിയെടുക്കാൻ തീരുമാനിച്ചതെന്നും വിജിത പറഞ്ഞു. ഏഷ്യയിൽ കാണുന്ന 20 ഇനം ചിത്രശലഭങ്ങളുടെ വ്യത്യസ്ത ചിത്രങ്ങളാണ് ഇത്തരത്തിൽ ഫോട്ടോയെടുത്ത് പ്രിന്‍റ് എടുത്തശേഷം വെട്ടിയെടുത്തത്. 2023ൽ 2023 എണ്ണം ചിത്രശലഭം എന്ന എണ്ണം കണക്കാക്കിയാണ് റെക്കോഡ് നേടിയത്.

നിലവില്‍ ഇതേ വിഭാഗത്തിലുള്ള റെക്കോര്‍ഡ് മറികടന്നാണ് വിജിതയുടെ നേട്ടം. പണ്ട് നമ്മുടെ നാട്ടിൻപ്പുറങ്ങളിൽ കാണുന്ന ഇത്തരം ചിത്രശലഭങ്ങളെ പലതും ഇപ്പോള്‍ കാണാനാകില്ല. എയര്‍ഫോഴ്സ് എന്‍ജിനീയറായ സുഹൃത്ത് എടുത്ത ഫോട്ടോസും ഇതിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്‍റെ ഔദ്യോഗിക ചിത്രശലഭമായ ബുദ്ധ മയൂരി മുതൽ നീലക്കടുവ വരെയുള്ള അപൂര്‍വയിനം ചിത്രശലഭങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിജിത പറഞ്ഞു. ചിത്രശലഭങ്ങളുടെ ചിത്രങ്ങളെടുക്കാൻ ഏറെ വെല്ലുവിളി നേരിട്ടിരുന്നു. അടുത്ത് ചെല്ലുമ്പോഴേക്കും പറന്നുപോകുമായിരുന്നുവെന്നും നേട്ടത്തിൽ സന്തോഷമുണ്ടെന്നും വിജിത പറഞ്ഞു.

ഇത് ഷഫീഖിന്‍റെ പ്രതികാരം! ഇതുവരെ ആരും പരീക്ഷിക്കാത്ത സംഭവം, കഷണ്ടി തലയിലൂടെ വരുമാനം കണ്ടെത്തി അമ്പലപ്പുഴക്കാരൻ


YouTube video player