വടക്കഞ്ചേരിയിൽ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Oct 06, 2025, 10:50 PM IST
Elderly woman death

Synopsis

മുടപ്പല്ലൂർ പന്തപറമ്പ് കുണ്ടുകാട് മാധവി (75) ആണ് മരിച്ചത്. കുളത്തിനരികിലൂടെ നടന്ന് പോകുമ്പോൾ അബദ്ധത്തിൽ വീണതാവാമെന്നാണ് പ്രഥമിക നിഗമനം.

പാലക്കാട്: വടക്കഞ്ചേരിയിൽ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുടപ്പല്ലൂർ പന്തപറമ്പ് കുണ്ടുകാട് മാധവി (75) ആണ് മരിച്ചത്.പന്തപറമ്പ് എലക്കോട്ടുകുളത്ത് തിങ്കളാഴ്ച വൈകുന്നേരത്തോട് കൂടിയാണ് മൃതദേഹം കണ്ടെത്തിയത്. പൊള്ളാച്ചിയിൽ മകൻ്റെ വീട്ടിലായിരുന്ന മാധവി പെൻഷൻ വാങ്ങിക്കാൻ വേണ്ടി മുടപ്പല്ലുരിൽ എത്തിയതായിരുന്നു. കുളത്തിനരികിലൂടെ നടന്ന് പോകുമ്പോൾ അബദ്ധത്തിൽ വീണതാവാമെന്നാണ് പ്രഥമിക നിഗമനം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വടക്കഞ്ചേരിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

PREV
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സജി കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്
പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ