'ഒരു കോടി പുണ്യം കിട്ടും അമ്മേ', ​ഗ്രൗണ്ടിനായി 2 ഏക്കർ സ്ഥലം നൽകി കാർത്ത്യായനി അമ്മ, പിന്നിലൊരു കഥയുണ്ട്...

Published : Aug 17, 2023, 05:21 PM ISTUpdated : Aug 17, 2023, 05:28 PM IST
'ഒരു കോടി പുണ്യം കിട്ടും അമ്മേ', ​ഗ്രൗണ്ടിനായി 2 ഏക്കർ സ്ഥലം നൽകി കാർത്ത്യായനി അമ്മ, പിന്നിലൊരു കഥയുണ്ട്...

Synopsis

കാർത്ത്യായനിയമ്മയുടെ പേരിൽ അകമ്പാടം അങ്ങാടിയിൽ 80 സെൻറ് ഭൂമിയുണ്ടായിരുന്നു. പ്രദേശത്തെ കുട്ടികളുടെ കളിസ്ഥലമായിരുന്നു ഇത്. എന്നാൽ ഭർത്താവ് അപ്പുണ്ണി നായർ 2021ൽ മരിച്ചതോടെ ഈ സ്ഥലം വിൽക്കാൻ തീരുമാനിക്കുകയായിരുന്നു.

മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തുള്ള ചാലിയാർ പഞ്ചായത്തിലുള്ള കായിക പ്രേമികൾ ഇപ്പോൾ ഒന്നടക്കം പറയുന്നത് കാർത്ത്യായനിയമ്മക്ക് കോടി പുണ്യം കിട്ടട്ടേ എന്ന് മാത്രമാണ്. നാടിനായി സ്റ്റേഡിയം പണിയാനായി കാർത്യായിനി അമ്മ വിട്ട് കൊടുത്തത് കോടികളുടെ ഭൂമിയാണ്. 2.2 കോടി രൂപ വില വരുന്ന രണ്ട് ഏക്കർ സ്ഥലമാണിവർ കളിക്കാനും സ്‌റ്റേഡിയം നിർമിക്കാനുമായി പഞ്ചായത്തിന് വിട്ടുനൽകിയത്. സ്ഥലം വിട്ടുനൽകിയതിന് പിന്നിൽ ഒരു കൊച്ചുകഥ കൂടിയുണ്ട്. 

കാർത്ത്യായനിയമ്മയുടെ പേരിൽ അകമ്പാടം അങ്ങാടിയിൽ 80 സെൻറ് ഭൂമിയുണ്ടായിരുന്നു. പ്രദേശത്തെ കുട്ടികളുടെ കളിസ്ഥലമായിരുന്നു ഇത്. എന്നാൽ ഭർത്താവ് അപ്പുണ്ണി നായർ 2021ൽ മരിച്ചതോടെ ഈ സ്ഥലം വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ കായിക പ്രേമികൾ വിഷമത്തിലായി. അപ്പുണ്ണി നായർ ഈ സ്ഥലത്ത് കളിക്കാൻ അനുവദിച്ചതുമാണ്. ഈ സ്ഥലം വിൽക്കുന്നതോടെ ഇവരുടെ കളിസ്ഥലവും ഓർമ്മയാകും. വിൽക്കാൻ ഇഷ്ടമുണ്ടെങ്കിലും കുട്ടികളുടെ സങ്കടം കാർത്യാനിയമ്മക്കും മനസിലായി. 

ഒടുവിൽ ഈ സ്ഥലം വിറ്റുകിട്ടുന്ന പണത്തിൽ നിന്ന് ഒരു വിഹിതം ചെലവഴിച്ച് മറ്റൊരു കളിസ്ഥലം വാങ്ങി നൽകാമെന്ന ധാരണയിലെത്തുകയായിരുന്നു ഇവർ. ഇതിന് മക്കളായ ഉഷാ ദേവി, അനിൽകുമാർ, സേതു മാധവൻ, സിന്ധു, സന്ദീപ് എന്നിവർക്കും എതിർപ്പുണ്ടായിരുന്നില്ല. അങ്ങനെ അകമ്പാടം അങ്ങാടിയിലെ 80 സെൻറ് സ്ഥലം വിൽക്കുകയും സമീപത്ത് തന്നെ മറ്റൊരു സ്ഥലം വാങ്ങി നൽകുകയുമായിരുന്നു ഇവർ. ഈ സ്ഥലമാണ് പഞ്ചായത്തിന് ഇഷ്ടദാനമായി നൽകിയത്. 

കാർത്ത്യായനിയമ്മയിൽ നിന്ന് സ്ഥലത്തിന്റെ രേഖകൾ പി.കെ ബഷീർ എം.എൽ.എ ഏറ്റുവാങ്ങി. വെറുതെ നൽകി എന്ന് വിചാരിക്കണ്ട, ഈ സ്ഥലത്ത് നിർമിക്കുന്ന സ്‌റ്റേഡിയത്തിന് തന്റെ ഭർത്താവായ അപ്പുണ്ണിനായരുടെ പേരിടണമെന്ന വാശിയും കാർത്യാനിയമ്മക്കുണ്ട്. അങ്ങനത്തന്നെയാവട്ടെ എന്ന് എം.എൽഎയും കായിക പ്രേമികളും ഒന്നിച്ച് ഉറപ്പ് നൽകുകയും ചെയ്തു. കാർത്ത്യായനി അമ്മയുടെ തീരുമാനത്തിൽ സന്തോഷം പങ്കിടാനും കായികപ്രേമികൾ മറന്നില്ല. എല്ലാവർക്കും പായസവും വിതരണം ചെയ്തു.

Read More :  'ചോരയുടെ ചോപ്പും വിയർപ്പിന്‍റെ ഉപ്പുമുണ്ട് ഇന്ത്യൻ സ്വാതന്ത്ര്യത്തിന്', കത്തിക്കയറി ഇയാസിന്‍റെ പ്രസംഗം, വൈറൽ

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്