
കുറ്റിപ്പുറം: കുറ്റിപ്പുറം നടുവട്ടം വെള്ളറമ്പിൽ തനിച്ച് താമസിച്ചുവന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മ (65)യെയാണ് വീട്ടിലെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച ഇവരെ കാണാത്തതിനെ തുടർന്ന് അയൽക്കാർ വീട്ടിൽ വന്നുനോക്കിയപ്പോഴാണ് പൂമുഖത്ത് രക്തം വാർന്ന് തളംകെട്ടി നിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
ഏതാനും വർഷങ്ങൾ വരെ മതാവിനോടൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത് മാതാവ് മരണപ്പെട്ടതോടെ ഒറ്റക്കായി. ബന്ധുക്കളും മറ്റും വന്ന് പോകുന്നതും ഇതുവരെ നാട്ടുക്കാരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. സംഭവമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്റ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.
ആയുധം കൊണ്ടുളള അക്രമമാണ് ഉണ്ടായിരിക്കുന്നതെന്നും ആഴത്തിലുള്ള മുറിവാണ് ഇൻക്വസ്റ്റിൽ കണ്ടെത്തിയതെന്നും ജില്ല പോലീസ് മേധാവി സുജിത്ത് ദാസ് പറഞ്ഞു. മലപ്പുറത്ത് നിന്നെത്തിയ ഫോറൻസിക്ക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam