വാഴവറ്റയിൽ 45കാരി അമ്മിണിയുടെ മരണം കൊലപാതകം; വഴക്കിനിടെ കഴുത്തു ഞെരിച്ച് കൊന്നത് അയൽവാസിയായ വയോധിക

Published : Nov 03, 2026, 09:22 AM IST
Ammini Murder

Synopsis

അമ്മിണിയെ കഴുത്തുഞെരിച്ചാണ് പ്രതിയായ അമ്മിണി കൊന്നതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണം എന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.

വയനാട്: വയനാട് വാഴവറ്റയിലെ വീട്ടമ്മ അമ്മിണി(46)യുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ അയൽവാസിയായ വയോധിക അറസ്റ്റിൽ. വാഴവറ്റ എടത്തിൽ ഉന്നതിയിലെ അമ്മിണിയാണ് പൊലീസിന്‍റെ പിടിയിലായത്. ഒക്ടോബർ 28ന് രാത്രിയാണ് കൊലപാതകം സംഭവിച്ചത്. ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. അമ്മിണിയെ കഴുത്തുഞെരിച്ചാണ് പ്രതിയായ അമ്മിണി കൊന്നതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണം എന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. പ്രതി അമ്മിണിയും ഭർത്താവും മദ്യപാനികളാണ്. സംഭവം നടന്ന ദിവസം ഇരുവരും മദ്യപിച്ചെത്തി കൊല്ലപ്പെട്ട അമ്മിണിയുടെ കുടുംബവുമായി വാക്കുതർക്കമുണ്ടായി. വാക്കേറ്റത്തിനിടെ അമ്മിണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്നാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ ബത്തേരി ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജിരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെൺകുട്ടിയെ ഫോൺ വിളിച്ചും നേരിട്ടും ഉപദ്രവിച്ചു; പോക്സോ കേസിൽ യുവാവിന് തടവും പിഴയും
അച്ഛന്‍റെ സുഹൃത്തെന്ന് പറഞ്ഞ് കുട്ടികളെ ബൈക്കിൽ കയറ്റിക്കൊണ്ട് പോയി, 14കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിക്ക് 13 വർഷം കഠിനതടവ്