സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 47-കാരന് 30 വർഷം കഠിന തടവ്; വിവരം മറച്ചുവെച്ച രണ്ടാംപ്രതിക്ക് ആറുമാസം തടവ്

Published : Nov 02, 2026, 07:54 PM IST
trivandrum pocso case

Synopsis

പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് വർഷവും ആറ് മാസവും അധിക ശിക്ഷ അനുഭവിക്കണം. വിവരം അധികൃതരെ അറിയിക്കാതിരുന്ന രണ്ടാം പ്രതിക്കും കോടതി ആറുമാസം തടവിനും 5000 രൂപ പിഴ ഒടുക്കുവാനും വിധിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച 47-കാരന് 30 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. നെയ്യാറ്റിൻകര കാരോട് സ്വദേശിയായ വിദ്യാധരൻ നായരെയാണ് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി -ഒന്ന് ജഡ്ജി കെ.എം. സുജ വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് വർഷവും ആറ് മാസവും അധിക ശിക്ഷ അനുഭവിക്കണം. വിവരം അധികൃതരെ അറിയിക്കാതിരുന്ന രണ്ടാം പ്രതിക്കും കോടതി ആറുമാസം തടവിനും 5000 രൂപ പിഴ ഒടുക്കുവാനും വിധിച്ചിട്ടുണ്ട്.

കുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതലാണ് ലൈംഗികമായി ഉപദ്രവിക്കാൻ തുടങ്ങിയത്. ഈ വിവരം കുട്ടി ക്ലാസ് ടീച്ചറോട് പറഞ്ഞത് അനുസരിച്ചാണ് കേസെടുത്തത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദ്, അഡ്വ.വി.ആർ മായാദേവി എന്നിവർ ഹാജരായി. പാറശ്ശാല സി.ഐ ആയിരുന്ന ജെ.സന്തോഷ് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കനിവ് കാട്ടാതെ വാഹന യാത്രക്കാർ, കാറിടിച്ച് റോഡരികിൽ രക്തം വാർന്ന് കിടന്നത് പത്ത് മിനിറ്റോളം; വയോധികൻ മരിച്ചു
ഇലക്ട്രോണിക് ത്രാസ്, പാക്കിങ് കവർ പിന്നെ കഞ്ചാവും; വാഹന പരിശോധനയ്ക്കിടെ കുടുങ്ങി യുവാവ്