തിരഞ്ഞെടുപ്പ് പരാജയം അവസാനമല്ല, ഞങ്ങൾ ഇവിടെ തന്നെയുണ്ട്, ജന്മനാട്ടിൽ ഇടതുമുന്നണിയുടെ സ്വീകരണത്തിൽ പിണറായി വിജയൻ

Published : May 31, 2026, 07:24 PM IST
pinarayi vijayan

Synopsis

തിരഞ്ഞെടുപ്പ് സമയത്ത് ചില പ്രചാരണങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ജനാധിപത്യത്തിന്റെ സൗകുമാര്യം ആസ്വദിക്കാൻ ഭരണം മാറണം എന്ന് ചിലർ പ്രചരിപ്പിച്ചു. എൽഡിഎഫ് തിരിച്ചുവരും, ഞങ്ങൾ ഇവിടെ തന്നെയുണ്ട്.

കണ്ണൂർ: പ്രതിപക്ഷനേതാവ് പിണറായി വിജയന് ജന്മനാട്ടിൽ ഇടതുമുന്നണിയുടെ സ്വീകരണം.തിരഞ്ഞെടുപ്പ് പരാജയം അവസാനമല്ലെന്നും കഴിഞ്ഞ 10 വർഷം നാടിന്റെ ഉന്നമനത്തിനു വേണ്ടിയാണ് പ്രവർത്തിച്ചതെന്നും പിണറായി വിജയൻ സമ്മേളനത്തിൽ സംസാരിച്ചു. നല്ല ഫലം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതാണ് അനുഭവത്തിൽ കാണാൻ കഴിഞ്ഞത്. പുതിയ സർക്കാറിന്റെ സമീപനം എന്തെന്ന് നാടാകെ ശ്രദ്ധിക്കണം. നാടിന്റെ താല്പര്യത്തിനെതിരായി പ്രവർത്തിച്ചാൽ ശക്തമായി എതിർക്കും. തിരഞ്ഞെടുപ്പ് സമയത്ത് ചില പ്രചാരണങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ജനാധിപത്യത്തിന്റെ സൗകുമാര്യം ആസ്വദിക്കാൻ ഭരണം മാറണം എന്ന് ചിലർ പ്രചരിപ്പിച്ചു. എൽഡിഎഫ് തിരിച്ചുവരും, ഞങ്ങൾ ഇവിടെ തന്നെയുണ്ട്. സിപിഎമ്മിനെ എതിർക്കുന്നതിന്റെ ഭാഗമായി അതിന്റെ പ്രതീകമായി നിൽക്കുന്നവരെ ആക്രമിക്കുന്നത് പതിവാണ്. എന്നാൽ ഒരു ഘട്ടത്തിലും സിപിഎം പുറകോട്ട് പോയിട്ടില്ല. കളങ്കരഹിതമായാണ് സിപിഎമ്മിന്റെ നേതൃത്വം നിലനിൽക്കുന്നതെന്നാണ് സ്വീകരണ സമ്മേളനത്തിൽ പിണറായി പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്കൂളുകളെ ലക്ഷ്യമിട്ടുള്ള ലഹരി കേന്ദ്രങ്ങൾ, പൊലീസിന്റെ സഹായത്തിൽ പരിശോധിച്ച് ലഹരി വസ്‌തുക്കൾ പിടിച്ചെടുത്ത് നഗരസഭ
കോഴിക്കോട് ജപ്തി ചെയ്യാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥ നിര്‍ധന കുടുംബത്തിന്റെ വായ്പ അടച്ചു തീര്‍ത്തു, വിരമിക്കൽ ദിവസം അർത്ഥപൂർണമാക്കി മേഴ്സി