ചേർത്തലയിൽ ഇലക്ട്രിക് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

Published : Sep 17, 2024, 07:23 PM ISTUpdated : Sep 17, 2024, 07:27 PM IST
ചേർത്തലയിൽ ഇലക്ട്രിക് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

Synopsis

അർത്തുങ്കൽ സ്വദേശിയായ എം കെ. ജോയ്സ് (32) ആണ് മരിച്ചത്.

ചേർത്തല: ഇലക്ട്രിക് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അർത്തുങ്കൽ സ്വദേശിയായ എം കെ. ജോയ്സ് (32) ആണ് മരിച്ചത്. തൈക്കൽ മാളിയേക്കൽ കുഞ്ഞപ്പന്‍റെ മകനാണ്. തറമൂട് പഞ്ചായത്ത് വെളിയ്ക്ക് സമീപം തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. 

ജോയ്സ് സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറും മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. മൊബൈൽ ഫോൺ ടെക്നീഷ്യനാണ്. ഭാര്യ: ആര്യ തങ്കച്ചൻ (എറണാകുളം മെഡിക്കൽ ട്രസ്റ്റിലെ നേഴ്സ്). മകൻ: ഏബൽ.

അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ കുട്ടി മരിച്ചു

കോഴിക്കോട് അമിത വേഗത്തില്‍ എത്തിയ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. പുതുപ്പാടി ഒടുങ്ങാക്കാട് പള്ളിക്കുന്നുമ്മല്‍  പ്രബീഷ് - റീന ദമ്പതികളുടെ മകന്‍ അനന്‍ പ്രബീഷ് (9) ആണ് മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച ഈങ്ങാപ്പുഴ എംജിഎം ഹയര്‍ സെക്കന്ററി സ്‌കൂളിനടുത്തു വെച്ചാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ അശ്രദ്ധമായി എത്തിയ ബൈക്ക് സ്‌കൂള്‍ പരിസരത്തു കൂടി നടന്നുപോവുകയായിരുന്ന അനനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെ ആറോടെയാണ് മരണം സംഭവിച്ചത്. എംജിഎം സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. സഹോദരങ്ങള്‍: അലന്‍, ആകാശ്.

മേൽപ്പാലത്തിൽ ബൈക്കിൽ ടാങ്കർ ലോറി ഇടിച്ചു; രണ്ട് പെണ്‍കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്