പന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റു, വയോധികൻ മരിച്ചു

Published : Sep 23, 2023, 02:47 PM ISTUpdated : Sep 23, 2023, 03:21 PM IST
പന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റു, വയോധികൻ മരിച്ചു

Synopsis

തോട്ടത്തിലെ അടയ്ക്ക കരാർ എടുത്തത് ഹംസപ്പയായിരുന്നു. അടയ്ക്ക പെറുക്കുന്നതിനിടെയാണ് അപകടം.   

പാലക്കാട് : വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ചു. മണ്ണാർക്കാട് പുല്ലശ്ശേരി ശ്രാമ്പിക്കൽ വീട്ടിൽ ഹംസപ്പയാണ് മരിച്ചത്. 50 വയസായിരുന്നു. രാവിലെയാണ് സംഭവമുണ്ടായത്. കാരാകുറിശ്ശി വലിയട്ടയിൽ കോട്ടക്കൽ അസീസ് എന്നയാളുടെ തെങ്ങ് കവുങ്ങ് തോട്ടത്തിൽ നിന്നാണ് ഷോക്കേറ്റത് . പ ന്നിയെ തുരത്താനായി ഇവിടെ വൈദ്യുതി വേലി നിർമ്മിച്ചിരുന്നു. ഇയാളുടെ തോട്ടത്തിലെ അടയ്ക്ക കരാർ  എടുത്തത് ഹംസപ്പയായിരുന്നു. അടയ്ക്ക  പെറുക്കുന്നതി നിടെയാണ് അപകടമുണ്ടായത്. മൃതദേഹം ജില്ലാ ആശുപത്രിയിലെ പോസ്റ്റ് മാർട്ടത്തിന് ശേഷം വിട്ടുനൽകും.  

ആകെ മൊത്തം ആശയക്കുഴപ്പം, ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയിൽ കേസ് എടുക്കുമോ പൊലീസ് ?

  

 


 

PREV
Read more Articles on
click me!

Recommended Stories

സ്‌ട്രോക്ക് വന്ന് തളര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ, കിഴിശ്ശേരി സ്വദേശിനിയുടെ മെഡിസെപ് ആനുകൂല്യം നിഷേധിച്ച് കമ്പനി; കടുത്ത നടപടി
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി