
തിരുവനന്തപുരം: ഉരുള്‍പ്പൊട്ടലില്‍ വലിയ നാശനഷ്ടമുണ്ടായ പുത്തുമല മേഖലയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു. പുത്തുമലയിൽ ആറു കിലോമീറ്ററോളം 11 kV ലൈൻ പുതുക്കി പണിയുകയും ഒരു കിലോമീറ്റർ ദൂരത്തില്‍ പുതിയ ലൈന്‍ നിര്‍മ്മിക്കുകയും ചെയ്തു.
പുത്തുമലയിലെ മുണ്ടക്കൈ, അപ്പമല, ചൂരൽമല, വില്ലജ്, എക്സ്ചേഞ്ച്, ഏലവയൽ എന്നിവിടങ്ങളിലാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. കോൺടാക്ടർമാരുടേയും, കെഎസ്ഇബി ജീവനക്കാരുടേയും പരിശ്രമത്തിലൂടെയാണ് വളരെ പെട്ടന്ന് പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam