യാത്രക്കാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്, വളരെ ശ്രദ്ധിക്കണം, രാപകല്‍ വ്യത്യാസമില്ലാതെ റോഡരികിൽ കാട്ടാനകളിറങ്ങുന്നു

Published : Oct 06, 2025, 03:04 PM IST
elephant

Synopsis

നാടുകാണി ചുരം പാതയിൽ രാപകൽ വ്യത്യാസമില്ലാതെ കാട്ടാനകൾ വിഹരിക്കുന്നതിനാൽ വനപാലകർ യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ആനകളുടെ ദൃശ്യം പകർത്താൻ ശ്രമിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്

മലപ്പുറം: നാടുകാണി ചുരം വഴിയുള്ള യാത്രക്കാര്‍ക്ക് കാട്ടാന മുന്നറിയിപ്പുമായി വനപാലകര്‍. ചുരം തുടങ്ങുന്ന കെ.എന്‍.ജി റോഡരികിലെ ആനമറി വനം ചെക്ക്‌പോസ്റ്റിലെ ജീവനക്കാരാണ് യാത്രക്കാര്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കുന്നത്. രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനകള്‍ ചുരം പാതയിലൂടെ വിഹരിക്കുന്നുണ്ട്. കൗതുകക്കാഴ്ച കാമറയിലും ഫോണിലും പകര്‍ത്തുന്നവര്‍ക്ക് നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുക്കുന്നുണ്ട്. അന്തര്‍ സംസ്ഥാന പാതയായതിനാല്‍ ദിവസേന ദീര്‍ഘദൂര ബസുകളും ചരക്കുലോറികളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാതയില്‍ കാട്ടാനക്കൂട്ടത്തെ കാണുമ്പോള്‍ സഞ്ചാരികള്‍ കൗതുകത്തോടെ വാഹനത്തില്‍ നിന്നിറങ്ങി ആനകളുടെ അരികിലെത്തി ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. ഇത് അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ടെന്നാണ് മുന്നറിയിപ്പ്.

ചുരത്തിലെ വ്യൂ പോയന്റില്‍ കാട്ടാനകളുടെ സ്ഥിരം സാന്നിധ്യമുണ്ട്. സ്ത്രീകളും കുട്ടികളും അടക്കം ഈ സന്ദര്‍ശന സ്ഥലത്ത് എത്തുന്നുണ്ട്. പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് കരുതല്‍ വേണം. ചുരം മേഖല കാട്ടാനകളുടെ സൈ്വരവിഹാര കേന്ദ്രമാണ്. തമിഴ്നാട് വനത്തിനോട് അതിരിടുന്ന വനമേഖലയാണിത്. ആളുകളെ കണ്ടുപരിചയമില്ലാത്ത ആനകളും ഈ കൂട്ടത്തിലുണ്ട്. ആനകളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ സഞ്ചാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്ന വനപാലകരുടെ മുന്നറിയിപ്പുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്