
കോതമംഗലം: കോട്ടപ്പടിയില്‍ നാട്ടിലിറങ്ങിയ കാട്ടാന വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാര്‍ കുത്തി നശിപ്പിച്ചു. കോതമംഗലം കോട്ടപ്പടിയില്‍ പുലര്‍ച്ചേയാണ് സംഭവം. വീപ്പനാട്ട് വര്‍ഗീസിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറാണ് ആക്രമിച്ച് കേടാക്കിയത്. സമീപത്തെ പറമ്പിലെ കൃഷിയും നശിപ്പിച്ചു. വനമേഖലയോട് ചേര്‍ന്ന ഈ ഭാഗത്ത് കാട്ടാനയിറങ്ങുന്നത് മുമ്പും ഉണ്ടായിട്ടുണ്ട്. അടുത്തകാലത്തായി നിരവധിപ്പേരുടെ കൃഷിയും നശിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam