ആന തുമ്പിക്കൈ കൊണ്ട് അടിച്ചു; കോട്ടൂര്‍ ആന പരിശീലന കേന്ദ്രത്തില്‍ പാപ്പാന് ദാരുണാന്ത്യം

Published : Feb 05, 2026, 11:28 AM IST
mahout death

Synopsis

ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആനയെ കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തുകയായിരുന്നു.

തിരുവനന്തപുരം: കോട്ടൂര്‍ കാപ്പുകാട് ആന പരിശീലന കേന്ദ്രത്തില്‍ ആന തുമ്പിക്കൈ കൊണ്ട് അടിച്ച പാപ്പാന് ദാരുണാന്ത്യം. ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആനയെ കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തുകയായിരുന്നു. ആനയുടെ ഒന്നാം പപ്പാൻ ആണ് വിഷ്ണു. നെയ്യാർ ഡാം റിസാവോയറിൽ കുളിപ്പിക്കുന്നതിനിടെ വിഷ്ണുവിനെ ആന കാല് കൊണ്ട് ചവിട്ടി വെള്ളത്തിലേക്ക് ഇടുകയായിരുന്നു. മുങ്ങിപ്പോയ വിഷ്ണുവിനെ ആനപ്പാപ്പാൻമാർ ചേർന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഐസ് ഇടാതെ സൂക്ഷിച്ച 60 കിലോയോളം മാന്തളും കിളിമീനും അയലയും; തിരൂരങ്ങാടിയിൽ പഴകിയ മത്സ്യം വിറ്റ വാഹനങ്ങള്‍ പിടികൂടി
റെയിൽവെ ടിക്കറ്റ് എടുത്തില്ല, തൃശൂർ സ്റ്റേഷനിൽ പുലർച്ചെ സ്ത്രീകളുടെ വെയിറ്റിങ്ങ് റൂം ഉപയോഗിച്ചതിന് 70 കാരിക്കെതിരെ കേസ്; ഒടുവിൽ കോടതി വെറുതെ വിട്ടു