
അമ്പലപ്പുഴ: ആനയുടെ കുത്തേറ്റ ലോറി ഡ്രൈവര്‍ ഗുരുതരാവസ്ഥയിൽ. അമ്പലപ്പുഴ കണ്ണൻ പള്ളിക്കൽ വീട്ടിൽ ഗോപാലകൃഷ്ണന്‍റെ മകന്‍ റമീഷ് (43)നെയാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് വൈകുന്നേരം 4. 30 ഓടെയായിരുന്നു സംഭവം. അറവുകാട് ദേവി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് പാലക്കാട് നിന്നും എത്തിച്ച ഓമല്ലൂർ ഗോവിന്ദൻ കുട്ടിയെന്ന ആനയാണ് റമീഷിനെ കുത്തിപരിക്കേല്‍പ്പിച്ചത്.
എഴുന്നള്ളിപ്പിന് ശേഷം ആനയെ സമീപത്തെ തെങ്ങിൽ തളച്ചിരുന്നു. ഈ ഭാഗത്ത് കൂടി കടന്ന് പോയ റമീഷിനെ ആന തുമ്പിക്കൈ കൊണ്ട് എടുത്ത് താഴെ ഇട്ട ശേഷം വയറ് ഭാഗത്തായി കുത്തി. ഉടനടി ആശുപത്രിയില്‍ എത്തിച്ച റമീഷിനെ ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ, ആനയുമായി ചേർന്ന് നിന്ന് സെൽഫി എടുക്കാൻ ശ്രമിച്ചതാണ് അപകടകാരണമെന്നും ചിലര്‍ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam