തിടമ്പേറ്റുന്നതിനിടെ യുവാവിനെ തുമ്പിക്കൈയിൽ ചുറ്റിയെടുത്ത് ആന, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, ​ഗുരുതരപരിക്കോടെ യുവാവ് ആശുപത്രിയിൽ

Published : Feb 26, 2026, 02:02 PM IST
elephant attack

Synopsis

തിടമ്പുമായി ആനയുടെ അരികിൽ നിന്ന വിവേകിനെ തുമ്പിക്കൈയ്യിൽ ചുറ്റി എടുത്ത് ആന വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിവേകിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശ്ശൂർ: തൃശൂർ അന്നമനട മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിനിടയിൽ ആനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. എരയാകുടി തുറന്നല്ലൂർ മനയിൽ വിവേകിനാണ് പരിക്കേറ്റത്. അത്തിക്കാവ് കാർത്തികേയൻ എന്ന ആനയാണ് ആക്രമിച്ചത്. എഴുന്നള്ളിപ്പിനായി തിടമ്പ് ആനപ്പുറത്ത് ഏറ്റുന്നതിനിടയിൽ ആയിരുന്നു സംഭവം. തിടമ്പുമായി ആനയുടെ അരികിൽ നിന്ന വിവേകിനെ തുമ്പിക്കൈയ്യിൽ ചുറ്റി എടുത്ത് ആന വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിവേകിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വകാര്യ ആശുപത്രിയിൽ 10,000 രൂപ വരെ നിരക്ക്, ഇവിടെ മൂന്നിലൊന്ന്; മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആദ്യ എംആര്‍ഐ സ്‌കാനിംഗ് യൂണിറ്റ്, ചെലവ് 10.10 കോടി
11 മുതൽ 43 സെന്‍റീമീറ്റർ വരെ പൊക്കം, വീട്ടുവളപ്പിൽ മറ്റ് ചെടികൾക്കിടയിൽ ഒളിപ്പിച്ച് വളർത്തിയത് ആറ് കഞ്ചാവ് ചെടികൾ; യുവാവ് അറസ്റ്റിൽ