Elephant calf : തൃശ്ശൂർ ചിമ്മിനിക്കാട്ടിൽ ആനക്കുട്ടി അവശനിലയിൽ, ചികിത്സ നൽകി വനപാലകർ

By Web TeamFirst Published Jan 26, 2022, 3:35 PM IST
Highlights

വനപാലകർ വിവരമറിയിച്ചതനുസരിച്ച് വനം വകുപ്പ് വെറ്റിനറി സർജൻ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകി.

തൃശൂർ: തൃശൂർ ചിമ്മിനി കാട്ടിൽ (Thrissur chimmini forest) ആനക്കുട്ടിയെ (Elephant calf) അവശനിലയിൽ കണ്ടെത്തി. ഒരു മാസം പ്രായമായ ആനക്കുട്ടിയെ ഇന്ന് രാവിലെയാണ് വനപാലകർ കാട്ടിനുള്ളിൽ കണ്ടെത്തിയത്. നടക്കാനാകാത്ത സ്ഥിതിയിലാണ് ആനക്കുട്ടിയുള്ളത്. വനപാലകർ വിവരമറിയിച്ചതനുസരിച്ച് വനം വകുപ്പ് വെറ്റിനറി സർജൻ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകി. ആനക്കുട്ടിയുടെ മോശം ആരോഗ്യസ്ഥിതി മൂലം മറ്റ് ആനകൾ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. അതല്ലെങ്കിൽ കൂട്ടംതെറ്റിയതാകാനും സാധ്യതയുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു. ആരോഗ്യസ്ഥിതി വീണ്ടെടുത്താൽ ആനക്കുട്ടിയെ കാട്ടിലേക്ക് വിടാമെന്നാണ് കരുതുന്നതെന്ന് വനപാലകർ അറിയിച്ചു. 

click me!