ആറളം ഫാമില്‍ അവശനിലയിൽ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന കുട്ടിയാന ചരിഞ്ഞു

Published : Jun 02, 2023, 07:55 PM IST
ആറളം ഫാമില്‍ അവശനിലയിൽ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന കുട്ടിയാന ചരിഞ്ഞു

Synopsis

ആറളം ഫാമിലെ നാലാം ബ്ലോക്കിലാണ് ആനക്കുട്ടിയെ കണ്ടത്.  

കണ്ണൂർ: ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. ഒരാഴ്ച മുൻപ് തോട്ടത്തിൽ ആണ് കുട്ടിയാനയെ അവശനിലയിൽ കണ്ടത്. വായയിൽ പരിക്ക് പറ്റിയ നിലയിൽ ആയിരുന്നു കുട്ടിയാന. വനം വകുപ്പ് അധികൃതർ ആനയെ നിരീക്ഷിച്ചു വരികയായിരുന്നു. ഫാമിലെ വിവിധ ബ്ലോക്കുകളിലും പുഴക്കരയിലുമായി കുട്ടിയാന സഞ്ചരിച്ചിരുന്നു. അവശനിലയിൽ ആയതിനാൽ മയക്കു വെടിവെക്കാൻ സാധിച്ചിരുന്നില്ല. ആളുകളെ  ഓടിക്കുന്നതിനാൽ  പിടികൂടി ചികിത്സിക്കുവാനും  കഴിഞ്ഞില്ല. ആറളം ഫാമിലെ നാലാം ബ്ലോക്കിലാണ് ആനക്കുട്ടിയെ കണ്ടത്.

ആറളം ഫാമിൽ അലഞ്ഞുതിരിഞ്ഞ് അവശ നിലയിൽ ആനക്കുട്ടി


 

PREV
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു