കേരള സെക്രട്ടേറിയറ്റ്‌ സ്റ്റാഫ്‌ അസോസിയേഷന്‍ ഏജീസ്‌ ഓഫീസ് ധര്‍ണ്ണ നടത്തി

Published : Jun 02, 2023, 03:29 PM IST
കേരള സെക്രട്ടേറിയറ്റ്‌ സ്റ്റാഫ്‌ അസോസിയേഷന്‍ ഏജീസ്‌ ഓഫീസ് ധര്‍ണ്ണ നടത്തി

Synopsis

കേരളത്തിന്‍റെ കടമെടുക്കാനുള്ള പരിധി കാരണം പോലും വ്യക്തമാക്കാതെ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചെന്ന് ആരോപിച്ച് മാര്‍ച്ചും ധര്‍ണ്ണയും

കേരളത്തിന്‍റെ കടമെടുക്കാനുള്ള പരിധി കാരണം പോലും വ്യക്തമാക്കാതെ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചെന്ന് ആരോപിച്ച് കേരള സെക്രട്ടേറിയറ്റ്‌ സ്റ്റാഫ്‌ അസോസിയേഷന്‍ ഏജീസ്‌ ഓഫീസിലേക്ക്‌ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

സി.പി.ഐ. ജില്ലാ സെക്രട്ടറി മാങ്കോട്‌ രാധാകൃഷ്ണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ടി.കെ. അഭിലാഷ്‌ അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി എസ്‌. സുധികുമാര്‍, സെക്രട്ടറി ശ്രീകുമാര്‍ ആര്‍.എസ്‌. എന്നിവര്‍ സംസാരിച്ചു.

വൈസ്‌ പ്രസിഡന്‍റുമാരായ പ്രശാന്തി ജി.എസ്‌, ജ്യോതിലക്ഷ്മി സി.എസ്‌, സുരജ്‌ എസ്‌, സെക്രട്ടറിമാരായ മാത്യു ജോസഫ്‌, സുല്‍ഫിക്കര്‍ അലിഖാൻ ഒ, ട്രഷര്‍ സിജോ എബ്രഹാം, വനിതാ സമിതി പ്രസിഡന്‍റ് അനുപമ എസ്‌, നിര്‍വാഹക സമിതി അംഗം ഹബീബ്‌ പി, ഏരിയ കണ്‍വീനര്‍മാരായ ജിഗീഷ്‌. റ്റി, സൈജു കെ.എ, കബീര്‍ പി.എ തുടങ്ങിയവര്‍ പങ്കെടുത്തു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ വല കാലിൽ കുരുങ്ങി കടലിൽ വീണു; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
'അങ്ങനങ്ങ് പോയാലോ'; എൻഎച്ചിൽ 3 കി.മി വൺവേ തെറ്റിച്ച് സൂപ്പർ ഫാസ്റ്റ്, കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്‌ടർക്കുമെതിരെ നടപടി; സർവീസിൽ നിന്നും നീക്കി