
കൊച്ചി : പെരിയാറിന് കുറുകെ കൗതുക കാഴ്ചയായി കാട്ടാനക്കൂട്ടത്തിന്‍റെ യാത്ര. പെരുന്പാവൂരിലെ പാണംകുഴിമേഖലയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് 15 ലേറെ കാട്ടനകാൾ കൂട്ടമായി മഹാഗണി തോട്ടം മേഖലയിലേക്ക് പോയത്. ജനവാസ മേഖലയായ പാണംകുഴി പ്രദേശത്ത് തന്പടിച്ചിരുന്ന ആനകളെ വനപാലകരും നാട്ടുകാരും തുരത്തിവിടുകയായിരുന്നു. ആനക്കൂട്ടത്തെ തുരത്താൻ വനപാലകർ നടപടി സ്വീകരിക്കുന്നില്ല എന്ന ആക്ഷേപവും ശക്തമായിരുന്നു. എന്നാൽ മറുകരയിലേക്ക് പോയ ആനക്കൂട്ടം ഏത് സമയവും തിരിച്ച് ജനവാസ മേഖലയിലേക്ക് തന്നെ എത്തുമോ എന്ന ഭയവും നാട്ടുകാർക്കുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam