'തുമ്പിക്കൈ കൊണ്ട് ഓട്ടോ അടിച്ചു തകര്‍ത്തു'; വണ്ടികൾ തകർക്കുന്നത് പതിവാക്കിയ പടയപ്പയുടെ പുതിയ പരാക്രമം

By Web TeamFirst Published Jan 19, 2023, 2:57 PM IST
Highlights

മൂന്നാറില്‍ വീണ്ടും പടയപ്പയുടെ പരാക്രമണം. പെരിയവാര പുതുക്കാട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ പടയപ്പ തുമ്പികൈകൊണ്ട് അടിച്ചുതകര്‍ത്തു.

മൂന്നാര്‍: മൂന്നാറില്‍ വീണ്ടും പടയപ്പയുടെ പരാക്രമം. പെരിയവാര പുതുക്കാട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ പടയപ്പ തുമ്പികൈകൊണ്ട് അടിച്ചുതകര്‍ത്തു. രാത്രി 12.30 തോടെ എത്തിയ ആന എസ്‌റ്റേറ്റില്‍ ഒരുമണിക്കൂറോളം നിലയുറപ്പിച്ചശേഷമാണ് ലയത്തിന്റെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന പ്രദീപിന്റെ ഓട്ടോ തകര്‍ത്ത്. 

എസ്‌റ്റേറ്റ് തൊഴിലാളിയായ പ്രദീപ് ഉച്ചവരെ തോട്ടങ്ങളില്‍ ജോലിയെടുത്തശേഷം മൂന്നാറിലെത്തി സവാരി നടത്തി കിട്ടുന്ന പണംകൊണ്ടാണ് മറ്റ് ചിലവുകള്‍ നിറവേറ്റിയിരുന്നത്. എന്നാല്‍ വാഹനം ആന തകര്‍ത്തയോടെ വരുമാനം നിലച്ച അവസ്ഥയിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എസ്‌റ്റേറ്റുകളില്‍ എത്തുന്ന പടയപ്പ വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുന്നത് പതിവാണ്. 

സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ വനപാലകരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ വഴിയോരങ്ങളില്‍ നില്‍ക്കുന്ന പടയപ്പയെ വാഹനങ്ങളില്‍ എത്തുന്നവര്‍ ഹോണ്‍ മുഴയക്കിയും ബഹളംവെച്ചും പ്രകോപിപ്പിക്കുന്നതാണ് എസ്റ്റേറ്റുകളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ തകര്‍ക്കാന്‍ ഇടയാക്കുന്നതെന്നാണ് വനപാലകര്‍ പറയുന്നത്. 

വിനോസഞ്ചാരികളമായി എത്തുന്ന ജീപ്പ് ഡ്രൈവര്‍മാര്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ പടയപ്പയെ പ്രകോടപിപ്പിച്ചിരുന്നു. സംഭവത്തില്‍ ദ്യശ്യങ്ങള്‍ ഡ്രൈവര്‍ക്കെതിരെ മാത്രമാണ് വനപാലകര്‍ കേസെടുത്തത്. എന്നാല്‍ ദ്യശ്യങ്ങള്‍ കാമറകളില്‍ പകര്‍ത്തിയ യുവാവിനെതിരെയോ അതിന് പ്രയരിപ്പിച്ച മറ്റ് ആളുകള്‍ക്കെതിരെയോ കേസെടുക്കാന്‍ അധിക്യതര്‍ തയ്യറായിട്ടില്ല.

Read more: പടയപ്പയെ പ്രകോപിപ്പിക്കുന്നത് ടൂറിസത്തിന്‍റെ മറവിൽ, ജാമ്യമില്ലാ കുറ്റം ചുമത്തുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് 

അതേസമയം, മൂന്നാറിലെ കാട്ടാന പടയപ്പയെ പ്രകോപിപ്പിച്ച സംഭവത്തിൽ ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. മൂന്നാർ കടലാർ എസ്റ്റേറ്റ് സ്വദേശി ദാസിന്‍റെ ജീപ്പാണ് കസ്റ്റഡിയിലെടുത്തത്. ദാസിനെതിരെ ഇന്നലെ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. തമിഴ്നാട്ടിലേക്ക് കടന്ന ദാസിനെ പിടികൂടാനായിട്ടില്ല. കടലാർ എസ്റ്റേറ്റ് സ്വദേശി ദാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു സംഘം മൂന്നാറിൽ പ്രവര്‍ക്കുന്നുവെന്നാണ് വനംവകുപ്പിന്‍റെ പ്രാഥമിക നിഗമനം.

click me!