മിനി ബസ്സ് 20 അടി താഴ്ചയുള്ള വെള്ളക്കെട്ടിലേക്ക് ചരിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

By Web TeamFirst Published Oct 1, 2019, 7:59 PM IST
Highlights

ബസിന്‍റെ മുൻഭാഗത്തെ വലതു വീൽ റോഡിൽ നിന്നും വെള്ളക്കെട്ടിലേക്ക് വീണു. വലത്തേക്ക് ചരിഞ്ഞു വീണ വാഹനത്തിൽ സ്ത്രീകളും കുട്ടികളും അടക്കം ഇരുപതോളം പേർ ഉണ്ടായിരുന്നു. 

ആലപ്പുഴ: ഹരിപ്പാട് യാത്രക്കാരുമായി വന്ന മിനി ബസ്സ് വെള്ളക്കെട്ടിലേക്ക് ചരിഞ്ഞു. കാർത്തികപ്പള്ളി തൃക്കുന്നപ്പുഴ റോഡിൽ തൊട്ടുകടവ് പാലത്തിന്  വടക്കുഭാഗത്തേക്കുള്ള റോഡിന്‍റെ തിട്ട ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. ഇരുപത്‌ അടിയോളം താഴ്ചയിലുള്ള വെള്ളക്കെട്ടിലേക്ക്  മിനി ബസ്സ് ചരിഞ്ഞ് വീഴുകയായിരുന്നു. വൻ അപകടത്തിൽ നിന്നും യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.  

കാർത്തികപ്പള്ളി ഭാഗത്ത് നിന്നും വന്ന ബസ് പാലത്തിന്റെ കയറ്റത്തിൽ നിന്നും വടക്കോട്ട് ഉള്ള തൊട്ടുകടവ് മൈനാഗപ്പള്ളി കോളനി റോഡിലേക്ക് തിരിഞ്ഞിറങ്ങിയ ഉടനെയാണ് അപകടം നടന്നത്. ബസിന്‍റെ മുൻഭാഗത്തെ വലതു വീൽ റോഡിൽ നിന്നും വെള്ളക്കെട്ടിലേക്ക് വീണു. വലത്തേക്ക് ചരിഞ്ഞ് വീണ വാഹനത്തിൽ സ്ത്രീകളും കുട്ടികളും അടക്കം ഇരുപതോളം പേർ ഉണ്ടായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി. ഉടൻ തന്നെ യാത്രക്കാർ എല്ലാം പുറത്തേക്ക് ഇറങ്ങി. തുടർന്ന് തൊട്ടടുത്തുണ്ടായിരുന്ന  ടിപ്പർ കൊണ്ടുവന്ന് വെള്ളക്കെട്ടിലേക്ക് ചരിഞ്ഞ വാഹനം വലിച്ചു കയറ്റുകയറ്റി.

click me!