
കൊച്ചി: എറണാകുളത്ത് ആന ഇടഞ്ഞു. സ്വകാര്യ റിസോർട്ടിലെ ആനയാണ് ഇടഞ്ഞത്. എറണാകുളം ജില്ലയിലെ പറവൂർ പൂയ്യംപള്ളിലാണ് സംഭവം നടന്നത്. ആന മൂന്ന് ബൈക്കുകൾ നശിപ്പിച്ചു. ഒരു വീടിന്റെ ഗേറ്റിലും ഭാഗികമായി തകരാറുകൾ ഉണ്ടാക്കി. ചങ്ങല പൊട്ടിച്ച് ഓടിയ ആന പ്രദേശത്ത് ഭീതി പരത്തി. ആനയെ ഏറെ പണിപ്പെട്ട് തളച്ചുവെന്നാണ് ഒടുവിൽ ലഭിച്ച വിവരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam