
തിരുവനന്തപുരം: നെടുമങ്ങാട് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി കഞ്ചാവ് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. നെടുമങ്ങാട് പനവൂർ കല്ലിയോട് ദർഭ വിളകത്തുവീട്ടിൽ അഖിൽ (23)ആണ് പിടിയിലായത്. ഹോസ്റ്റലിനുള്ളിൽ കടക്കുന്ന അഖിൽ മുകൾ നിലയിലെ വാട്ടർ ടാങ്കിനു ചുവട്ടിൽ കഞ്ചാവ് പൊതികൾ കൊണ്ട് വച്ച ശേഷം വിദ്യാർത്ഥിനികൾക്ക് വിവരം നൽകും. ആവശ്യക്കാർ ഇവിടെ വന്ന് കഞ്ചാവ് എടുത്ത ശേഷം പണം ഇവിടെ വയ്ക്കും. രാത്രിയിൽ ഇയാൾ ഇവിടെ കയറി പണം എടുത്തുകൊണ്ടു പോവുകയുമാണ് ചെയ്തിരുന്നത് എന്ന് പൊലീസ് പറഞ്ഞു. ഹോസ്റ്റലിൽ അതിക്രമിച്ചു കടന്നതിന് ഇതിന് മുമ്പും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസം ഇതേ രീതിയിൽ ഹോസ്റ്റലിൽ കടന്ന ഇയാളെ ജീവനക്കാർ തടഞ്ഞുവച്ചു പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കഞ്ചാവ് ലഹരിയിൽ കൈയിലെ ഞരമ്പ് മുറിച്ചു ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോൾ തടഞ്ഞ അമ്മയെ തലക്കടിച്ചു പരിക്കേല്പിച്ചതുൾപ്പെടെ ഇയാൾക്കെതിരെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ ആറു കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നാദാപുരം പേരോട് വനിതാ സുഹൃത്തിന്‍റെ വീട്ടിലെത്തിയ യുവാവിനെ അക്രമിച്ച് പരിക്കേൽപിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പേരോട് സ്വദേശിയും യുവതിയുടെ അയൽവാസിയുമായ നീർക്കരിമ്പിൽ മൂസയെയാണ് (36) നാദാപുരം സിഐയും സംഘവും അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾ വീട്ടിലെത്തിയ വിവരം അറിഞ്ഞ് നാദാപുരം ഡിവൈഎസ്പി വി വി ലതീഷിന്റെ നേതൃത്വത്തിൽ സിഐ ഇ വി ഫായിസ് അലി, എസ്ഐ എസ് ശ്രീജിത്ത് എന്നിവരും വനിത പൊലീസും അടങ്ങുന്ന സംഘവും മൂസയുടെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam