
വയനാട്: ചരക്ക് ലോറിയിടിച്ച് കാട്ടാനയ്ക്ക് ഗുരുതര പരിക്ക്. മുത്തങ്ങ വഴി പോകുകയായിരുന്ന ചരക്ക് ലോറിയിടിച്ചാണ് ആനയ്ക്ക് പരിക്കേറ്റത്. ചെക്ക്പോസ്റ്റിൽ വച്ച് അധികൃതർ ലോറി കസ്റ്റഡിയിലെടുത്തു.
മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് പൊൻകുഴിക്ക് സമീപത്ത് പിടിയാനയെ ഇടിച്ചത്. ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ആനയ്ക്ക് ചികിത്സ ഉറപ്പാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam