കാഴ്ച കുറയുന്ന രോഗം പിടിപെട്ട് സജ്ജയന്‍; ചികിത്സിക്കാന്‍ അമേരിക്കയില്‍ നിന്നും മരുന്ന് എത്തിച്ച് ആനപ്രേമികള്‍

By Web TeamFirst Published Sep 23, 2021, 11:26 AM IST
Highlights

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് സജ്ജയന്‍റെ കണ്ണിന് കാഴ്ചകുറയുന്നത് നാട്ടുകാരുടെയും പാപ്പാന്മാരുടെ ശ്രദ്ധയില്‍ പ്പെട്ടത്. വലത് കണ്ണിന്‍റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ട നിലയിലാണ് ഇടത് കണ്ണിനും കാഴ്ച കുറഞ്ഞ് തുടങ്ങി. 

കാഴ്ച കുറയുന്ന രോഗം പിടിപെട്ട ആനയുടെ(Elephant) ചികിത്സക്കായി വിദേശത്ത് നിന്ന് മരുന്ന് എത്തിച്ച് നാട്ടുകാരും ആനപ്രേമികളും. കരുനാഗപ്പള്ളി ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിലെ ആനയെ ചികിത്സിക്കാന്‍ അമേരിക്കയില്‍ നിന്നുമാണ് മരുന്ന്(Medicine) എത്തിച്ചത്. വരും ദിവസങ്ങളില്‍ ചികിത്സ(Treatment) തുടങ്ങാനാണ് ദേവസ്വം ബോര്‍ഡ് ഡോക്ടര്‍മാരുടെ തീരുമാനം.

വളരെ ചെറിയ പ്രായത്തിലാണ് സജ്ജയന്‍ ആദിനാട് ശക്തികുളങ്ങര ദേവി ക്ഷേത്രത്തില്‍ എത്തിയത്. പിന്നെ അവന്‍ നാട്ടുകാരുടെ പ്രിയപ്പെട്ടവനായി. സമിപപ്രദേശത്തെ ഉത്സ പറമ്പുകളിലും നിറസാന്നിധ്യമാണ് അമ്പത് വയസ്സോട് അടുക്കുന്ന സജ്ജയന്‍. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് സജ്ജയന്‍റെ കണ്ണിന് കാഴ്ചകുറയുന്നത് നാട്ടുകാരുടെയും പാപ്പാന്മാരുടെ ശ്രദ്ധയില്‍ പ്പെട്ടത്. വലത് കണ്ണിന്‍റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ട നിലയിലാണ് ഇടത് കണ്ണിനും കാഴ്ച കുറഞ്ഞ് തുടങ്ങി. ആനയെ ചികിത്സിക്കുന്ന ദേവസ്വം ബോര്‍ഡ് ഡോക്ടര്‍മാരാണ് ലാനോമാക്സ് എന്ന് വിദേശ നിര്‍മ്മിത തുള്ളിമരുന്ന് നിര്‍ദ്ദേശിച്ചത് അനപ്രേമിസംഘം ഫെയിസ് ബുക്ക് വഴി പരചയപ്പെട്ട അമേരിക്കന്‍ മലയാളിയുടെ സഹായത്തോടെയാണ് മരുന്ന് എത്തിച്ചത് 

കാഴ്ച വീണ്ടെടുക്കാന്‍ മൂന്ന് മാസം നീണ്ട് നില്‍ക്കുന്ന ചികിത്സ വേണമെന്നാണ് ഡോക്ടര്‍ പറയുന്നത് നിലവില്‍. നാല് കുപ്പി തുള്ളിമരുന്നാണ് വിദേശ മലയാളി എത്തിച്ച് കൊടുത്തത് ഒരുദിവസം മൂന്ന് പ്രാവശ്യം മരുന്ന് ഒഴിക്കണം കൂടുതല്‍ മരുന്ന് എത്തിക്കാനാണ് ദേവസ്വബോര്‍ഡ് അധികൃതരുടെയും ആനപ്രേമിസംഘത്തിന്‍റെയും നീക്കം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!