
തൃശൂർ: പാലപ്പിള്ളി പുതുക്കാട് എസ്റ്ററിൽ കാട്ടാനക്കൂട്ടത്തെ കണ്ടെത്തി. ഫീൽഡ് നമ്പർ 90 ൽ കുട്ടിയാനകളടക്കം 20 ആനകളുടെ കൂട്ടമാണ് തോട്ടത്തിലെത്തിയത്. വനം വകുപ്പിന്റെ നിരീക്ഷണ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നതിനാൽ ടാപ്പിങ് നടത്താനാവാത്ത അവസ്ഥയിലാണ് തൊഴിലാളികൾ. ഇന്നലെ ആനയെ കണ്ട് ഭയന്ന് ബൈക്കിൽ നിന്ന് വീണ് ദമ്പതികൾക്ക് പരിക്കേറ്റിരുന്നു.