
തിരുവനന്തപുരം: പ്രവാസിയായ ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് അയൽവാസിയായ കാമുകനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മയെയും കാമുകനെയും കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. പ്രവാസിയായ ഭർത്താവിനെയും, 11 വയസ്സുള്ള മകളെയും ഉപേക്ഷിച്ച് അയൽവാസിയായ യുവാവിനൊപ്പം ഒളിച്ചോടിയ സംഭവത്തിൽ തോട്ടയ്ക്കാട് ഗുരു മന്ദിരത്തിന് സമീപം "കൃഷ്ണവേണി" യിൽ പ്രവാസിയായ റോയ് വാസുദേവന്റെ ഭാര്യ അഷ്ടമി(33), അയൽവാസി കാട്ടിൽ പുത്തൻവീട്ടിൽ സുബിൻ എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാവിലെയാണ് സംഭവം. ഇത് സംബന്ധിച്ച് കല്ലമ്പലം പൊലീസിനു ലഭിച്ച പരാതിയിന്മേൽ ബാലനീതി നിയമപ്രകാരം കേസെടുത്ത പോലീസ് കാമുകി കാമുകന്മാരെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. തുടർന്ന് അഷ്ടമിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സുബിനെ ആറ്റിങ്ങൽ സബ്ജയിലിലേക്കും റിമാൻഡ് ചെയ്തു. ഇവർ ഏറെനാളായി സ്നേഹബന്ധത്തിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഈ അടുത്ത കാലത്താണ് അഷ്ടമിയുടെ ഭർത്താവ് റോയി വാസുദേവ് തോട്ടയ്ക്കാട്ട് സ്വന്തമായി വീട് വച്ച് അഷ്ടമിയും മകളുമായി താമസം തുടങ്ങിയത്. അതിനുശേഷം ഭർത്താവ് റോയ് ദുബായിലെ ജോലിസ്ഥലത്തേക്ക് മടങ്ങിയിരുന്നു. വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും എടുത്തുകൊണ്ടാണ് അഷ്ടമി കാമുകനോടൊപ്പം പോയത് എന്ന് ഭർത്താവിന്റെ പരാതിയിൽ പറയുന്നു.
ട്രെയിനിലെ അതിക്രമം: പ്രതികളെ പിടിക്കാതെ പൊലീസ്; കോടതിയെ സമീപിക്കാനൊരുങ്ങി പെൺകുട്ടിയുടെ അച്ഛൻ
പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; മൂന്ന് പേർ കസ്റ്റഡിയിൽ, പിന്നില്‍ വന്‍ സംഘം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam