വീട്ടുകാർ മരണാനന്തര ചടങ്ങിന് പോയി; പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം

By Web TeamFirst Published Jun 27, 2022, 11:42 PM IST
Highlights

അടുക്കള ഭാഗത്തുള്ള ഓട് കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കൾ മുഴുവൻ അലമാരകളും തകർത്തു.

മലപ്പുറം: പൊന്നാനിയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. ചന്തപ്പടി സുലോചന നിവാസിൽ രാധാകൃഷ്ണന്റ വീട്ടിലാണ് മോഷണം നടന്നത്. രാധാകൃഷ്ണന്റെ മകന്റെ ഭാര്യയുടെ താലിമാലയടക്കമുള്ള 15 പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. വീട്ടുകാർ ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് വേങ്ങരയിൽ പോയ തക്കത്തിനാണ് വൈകിട്ട് നാലിനും ആറിനും ഇടയിൽ മോഷണം നടന്നത്.

അടുക്കള ഭാഗത്തുള്ള ഓട് കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കൾ മുഴുവൻ അലമാരകളും തകർത്തു. വളാഞ്ചേരി എം ഇ എസ് ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്ന ഈ വീട്ടിലെ മരുമകളുടെ ആഭരണങ്ങളാണ് മോഷണം പോയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടുകാർ മരണാനന്തര ചടങ്ങിന് പോയത് കൃത്യമായി അറിയുന്നയാളാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

വീട്ടുകാർ കല്യാണത്തിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു

മലപ്പുറം: വീട്ടുകാർ കല്യാണത്തിന് പോയ തക്കത്തിന് വീട് കുത്തി തുറന്ന് പണവും സ്വർണവും കവർന്നു. ഊരകം കുന്നത്ത് വില്ലേജ് ഓഫീസിന്റെ മുൻവശം ഹിദായത്ത് മൻസിലിൽ കരുവാൻ തൊടി സലീം ബാവയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം നടന്നത്. മുംബെയിൽ ബിസിനസ് നടത്തുന്ന സലീം ബാവ ശനിയാഴ്ച്ച വൈകുന്നേരം അഞ്ചരയോടെയാണ് കുടുംബസമേതം ബന്ധുവീട്ടിൽ കല്യാണത്തിന് പോയത്.

പുലർച്ചെ രണ്ടേകാലോടെ തിരിച്ച് ഗേറ്റ് തുറന്ന് കാർ മുറ്റത്തെത്തുമ്പോൾ മോഷ്ടാക്കൾ ഓടിപ്പോകുന്ന ശബ്ദം കേട്ടുവെന്നാണ് വീട്ടുകാർ പറയുന്നത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് പൊട്ടിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. കമ്പിപ്പാരയും ഉളിയും വാതിലിനു സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു. കിടപ്പുമുറിയിലെ അലമാറയിൽ സൂക്ഷിച്ച അഞ്ച് പവൻ ആഭരണങ്ങളും ഒരു ലക്ഷം രൂപയും കവർന്നിട്ടുണ്ട്.

അലമാരകളും മുറികളും സാധനങ്ങൾ വാരിവലിച്ചിട്ട് അലങ്കോലപ്പെടുത്തിയ നിലയിലാണ്. മോഷ്ടാക്കൾ ബൈക്ക് തള്ളി 12 മണിയോടെ എത്തുന്നതും ഹെൽമറ്റ് ധരിച്ച ഒരാൾ കൈയിൽ സാധനവുമായി രണ്ട് മണിയോടെ തിരിച്ച് പോകുകയും ചെയ്യുന്നതുമായ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വേങ്ങര പൊലീസ് ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഹനീഫയും മലപ്പുറത്തു നിന്ന് ഡോഗ് സ്‌കോഡും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. പൊലീസ് നായ വീട്ടിൽ നിന്ന് മണം പിടിച്ച് തങ്ങൾ പടി വരെ ഓടി. വേങ്ങര എസ് ഐ, സി സി രാധാകൃഷ്ണനാണ് അന്വേഷണച്ചുമതല.

ബാങ്കിൽ ഉരച്ചാലും, സ്കാനറിലും കിട്ടില്ല; പണയ തട്ടിപ്പിന് ഒറിജിനലിനെ വെല്ലുന്ന മുക്കുപണ്ടം നിർമാണം, പിടിയിൽ

കൊണ്ടോട്ടി: മുക്കുപണ്ടം നിർമിച്ച് തട്ടിപ്പുകാർക്ക് നൽകുന്നയാൾ അറസ്റ്റിൽ. തൃശൂർ ആറ്റൂർ കുറ്റൂർ നടുക്കണ്ടി വീട്ടിൽ മണികണ്ഠൻ എന്ന മുരുകനാ(54)ണ് കൊണ്ടോട്ടി പോലീസിന്റെ പിടിയിലായത്. ബാങ്കുകൾക്ക് പോലും കണ്ടെത്താനാാത്ത രീതിയിൽ ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് മണികണ്ഠന്റെ നിർമാണം. ബാങ്കിൽ ഉരച്ചാലോ സ്കാനറിൽ വച്ചാലോ സ്വർണമല്ലെന്ന് ആരും പറയാത്ത തരത്തിലുള്ള നിർമാണത്തിന് വൈദഗ്ധ്യമുള്ളയാളാണ് ഇയാൾ.

കഴിഞ്ഞ ദിവസം പുളിക്കൽ ഒരു സ്വകാര്യ ബേങ്കിൽ സ്വർണാഭരണം പണയം വെക്കാനെന്ന പേരിൽ അഞ്ച് പേർ മുക്കുപണ്ടവുമായി എത്തിയ സംഭവത്തിൽ പിടിയിലായവരെ ചോദ്യം ചെയ്തതിലാണ് ഇയാളെ പറ്റി വിവരം ലഭിക്കുന്നത്. മുക്കുപണ്ടങ്ങൾ സ്വർണാഭരണം പോലെ തോന്നിക്കുന്ന രീതിയിൽ വിദ്ഗധമായി നിർമിക്കാൻ കഴിവുള്ളയാളാണ് മണികണ്ഠൻ.

ഇത്തരത്തിൽ നിരവധി പേർക്ക് മണികണ്ഠൻ ആഭരണങ്ങൾ നിർമിച്ച് നൽകിയിട്ടുമുണ്ട്. ഉരച്ച് നോക്കിയാലും സ്‌കാനറിൽ വെച്ചാൽ പോലും മുക്കു പണ്ടമെന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം വിദഗ്ധമായാണ് ഇയാൾ മുക്കുപണ്ടങ്ങൾ നിർമിച്ച് നൽകുന്നത്. ഇത്തരം ആഭരണ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇയാളുടെ പേരിൽ 40ഓളം കേസുകൾ വിവിധ ജില്ലകളിലായുണ്ട്.

Read more: കോഴിക്കോട് കോര്‍പ്പറേഷന്‍ കെട്ടിട നമ്പര്‍ ക്രമക്കേട്: കൂടുതല്‍ അറസ്റ്റ് ഇന്ന്, അന്വേഷണം ക്രൈംബ്രാഞ്ചിന്?

വളരെ സൂക്ഷ്മതയോടെയാണ് മുക്കു പണ്ടങ്ങൾ നിർമ്മിക്കുന്നത്. ഇതിനായി ഉപകരണങ്ങളെല്ലാം സ്വന്തമായി തന്നെ ഉണ്ട്. ഇത്തരത്തിൽ ഉപയോഗിച്ചിരുന്ന  യന്ത്ര സാമഗ്രികളും തൃശ്ശൂരിലെ ഇയാളുടെ വാടക വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.  ഇയാളെ മലപ്പുറം പോലീസ് മൂന്ന്  മാസം മുമ്പ് പിടികൂടിയിരുന്നു.

click me!