കോഴിക്കോട് അങ്കണ വാടിയിലേക്ക് നടന്നു പോകുന്നതിനിടെ ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവർന്നു

Published : Jun 25, 2025, 02:08 PM IST
Gold Theft

Synopsis

ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവർന്നു. മുടവന്തേരി അങ്കണവാടി ഹെൽപർ ഉഷയുടെ മൂന്നര പവന്റെ സ്വർണ മാലയാണ് സ്കൂട്ടറിൽ എത്തിയയാൾ കവർന്നത്.

കോഴിക്കോട്: ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവർന്നു. മുടവന്തേരി അങ്കണവാടി ഹെൽപർ ഉഷയുടെ മൂന്നര പവന്റെ സ്വർണ മാലയാണ് സ്കൂട്ടറിൽ എത്തിയയാൾ കവർന്നത്. അങ്കണ വാടിയിലേക്ക് നടന്നു പോകുന്നതിനിടയിലാണ് സംഭവം. മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ഉഷയെ അടിച്ചു വീഴ്ത്തിയത്. പരിക്കേറ്റ ഉഷയെ നാദാപുരം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലയുടെ പകുതി ഭാഗമാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു
വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു