എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചു 

By Web TeamFirst Published Apr 25, 2022, 5:19 PM IST
Highlights

കുളിയുന്നതിനിടയിൽ ആറിൻ്റെ മധ്യഭാഗത്തേക്ക് നീന്തിയ ശബരി മുങ്ങിത്താഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

തിരുവനന്തപുരം: വാമനപുരം ആറ്റിൽ കോളേജ് വിദ്യാർത്ഥി  മുങ്ങി മരിച്ചു. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയായ പുനലൂർ സ്വദേശി ശബരി(21)യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കൂട്ടുകാരുമായി വാമനപുരം ആറ്റിൽ മേലാറ്റുമൂഴി ഭാഗത്തുള്ള കടവിൽ കുളിക്കാൻ എത്തിയതായിരുന്നു ശബരി. കുളിക്കുന്നതിനിടയിൽ ആറിൻ്റെ മധ്യഭാഗത്തേക്ക് നീന്തിയ ശബരി മുങ്ങിത്താഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വെള്ളത്തിൽ താഴ്ന്ന ശബരിയെ പീന്നീട് കാണാതായതായും കുളക്കടവിൽ ഉണ്ടായിരുന്ന സ്ത്രീകൾ പറയുന്നു. 

ഇവർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ശ്രമിച്ചിട്ടും വിദ്യാർത്ഥിയെ കണ്ടെത്താനായില്ല. തുടർന്ന് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് ഫയർ ഫോഴ്സിൻ്റെയും പൊലിസിൻ്റെയും നേതൃത്വത്തിൽ നടന്ന തിരച്ചിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്റ്റേഷൻ അസി. ഓഫീസർ എ ടി ജോർജ്, ഗ്രേഡ് സ്റ്റേഷൻ അസി. ഓഫീസർ അലി അക്ബർ, ഫയർ ഓഫീസർമാരായ  അബ്ബാസി, റോഷൻ രാജ്, ശ്യാംകുമാർ, അനീസ്, അരുൺ, സജിത്കുമാർ ഹോം ഗാർഡ്മാരായ ബാഹുലേയൻ നായർ, അരവിന്ദ് എസ് കുമാർ, സുരേഷ് കുമാർ, അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ നടന്നത്. 

click me!