ലോറിയെ ഓവ‍‍ർടേക്ക് ചെയ്യുന്നതിനിടെ കുട്ടിയിടി, ലോറിക്കടിയിലേക്ക് വീണ എൻജിനിയറിംഗ് വിദ്യാ‍ർത്ഥിക്ക് ദാരുണാന്ത്യം

Published : Feb 19, 2026, 12:39 AM IST
road accident death

Synopsis

പാച്ചല്ലൂരിലെ വീട്ടിൽ നിന്ന് നഗരത്തിലേക്കിറങ്ങിയതായിരുന്നു യുവാവ്.

തിരുവനന്തപുരം: ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് ലോറിക്കടിയിലേക്ക് വീണ് ബൈക്കു യാത്രികനായ എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. വണ്ടിത്തടം എയ്‌സ് എൻജിനീയറിംഗ് കോളേജിലെ മൂന്നാംവർഷ വിദ്യാർഥിയും പാച്ചല്ലൂർ സ്വദേശിയുമായ ആരിഫ് മുഹമ്മദ് (21) ആണ് മരിച്ചത്. മണക്കാട് - അമ്പലത്തറ റൂട്ടിൽ കമലേശ്വരത്ത് വച്ച് ഇന്നലെ രാത്രിയായിരുന്നു അപകടം. പാച്ചല്ലൂരിലെ വീട്ടിൽ നിന്ന് നഗരത്തിലേക്കിറങ്ങിയതായിരുന്നു യുവാവ്. സംഭമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. തുടർന്ന് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പിതാവ്: മുഹമ്മദ് അഷറഫ്. മാതാവ്: സുമയ്യ. റിസ്വാൻ, അഫ്സൽ എന്നിവർ സഹോദരങ്ങളാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസുകാരന്‍റെ ബുള്ളറ്റ് കത്തിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്; പിന്നിൽ രണ്ട് യുവതികൾ, കാരണം ഊമക്കത്തിൽ പറഞ്ഞ രാഷ്ട്രീയ വിരോധമല്ല
ചിന്നമ്മ കൊലക്കേസ്; രണ്ടാം പ്രതി വിപിന്‍ വര്‍ഗീസിന് ഇടക്കാല ജാമ്യം