
കൊല്ലം: തിരുമംഗലം ദേശിയപാതയില്‍ ചെങ്ങമനാട് ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു . ഇവര്‍ സഞ്ചിരിച്ചിരുന്ന ബൈക്കിലേക്ക് കാര്‍ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. കുണ്ടറ സ്വദേശി ഗോവിന്ദും കഞ്ഞ്ങ്ങാട് സ്വദേശിനി ചൈതന്യയുമാണ് മരിച്ചത്.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. തെന്മലയില്‍ വിനോദയാത്രപോയി മടങ്ങി വരുന്നതിനിടയില്‍ ചെങ്ങമനാട് വച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്നു ഇരുചക്രവാഹനത്തിലേക്ക് അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ച് കയറുകയായിരുന്നു. ഗോവിന്ദ് അപകടസ്ഥലത്ത് വച്ചും ചെതന്യ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയും മരിക്കുകയായിരുന്നു.
കേരളപുരം സ്വദേശി വിജയന്‍റെ മകനാണ് ഗോവിന്ദ്. കാഞ്ഞങ്ങാട് സ്വദേശിനിയാണ് ചെതന്യ. ഇരുവരും തിരുവനന്തപുരം എഞ്ചിനിയറിങ്ങ് കോളജിലെ വിദ്യാര്‍ത്ഥികളും സഹപാഠികളുമാണ്. തിരുവനന്തപുരം സി ഇ റ്റി എഞ്ചിനിയറിങ്ങ് കോളജിലെ വിദ്യാര്‍ത്ഥികളുടെ പത്ത് പേരടങ്ങുന്ന സംഘം അഞ്ച് ബൈക്കുകളിലാണ് തെന്മലയില്‍ വിനോയാത്രക്ക് പോയത്. അപകടത്തില്‍പ്പെട്ട ബൈക്ക് പുര്‍ണമായും തകര്‍ന്ന നിലയിലാണ് . കാറില്‍ സഞ്ചരിച്ചിരുന്നവര്‍ക്കും പരിക്ക് പറ്റിയുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam